ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ പോലീസ് തിരിച്ചയച്ചു. ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കാന് സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതായി ട്രാന്‍സ!്!ജെന്‍ഡേഴ്സ് പറഞ്ഞു. പോലീസ് മോശമായാണ് പെരുമാറിയത്. വേഷം മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ പോകാന്‍ അനുവദിച്ചില്ല. മാനസികമായി തങ്ങളെ പീഡിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.