CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 16 Seconds Ago
Breaking Now

മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങുകളില്‍ പങ്കെടുക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഡഗ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങുകളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ചടങ്ങുകളിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 

മധ്യപ്രദേശ് മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് രാവിലെ പത്ത് മണിയ്ക്ക് സ്ഥാനമേല്‍ക്കും. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരത്തിലേറും. ജയ്പൂരിലെ ആല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പരിചയ സമ്പന്നനായ ഗെലോട്ടിനെ പാര്‍ട്ടി നേതൃത്വം തുണച്ചതോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ വൈകിട്ട് നാലരയ്ക്ക് സ്ഥാനമേല്‍ക്കും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.