CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 59 Seconds Ago
Breaking Now

രണ്ടാം ഹിതപരിശോധനയോ, പോയി വേറെ പണിനോക്ക്! തന്റെ ഭരണകാലത്ത് ഇത്തരമൊരു മണ്ടത്തരം നടക്കില്ലെന്ന് തെരേസ മേയ്; സ്വന്തം ടീമിലുള്ളവരെ തള്ളി പ്രധാനമന്ത്രി; ഇത് സംഭവിച്ചാല്‍ രാജ്യം കൂടുതല്‍ വിഭജിക്കപ്പെടും, തിരിച്ചുവരാന്‍ കഴിയാത്ത പ്രത്യാഘാതങ്ങള്‍ സംഭവിക്കും

തന്റെ ബ്രക്‌സിറ്റ് കരാര്‍ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് വാദിക്കുന്നതിനിടെയാണ് മേയ് ഈ നാണക്കേട് നേരിടുന്നത്

രണ്ടാം ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തെ സമ്പൂര്‍ണ്ണമായി നിരാകരിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ഇത്തമൊരു നീക്കം ഉണ്ടായാല്‍ ബ്രിട്ടന് തിരുത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. കൂടെ നില്‍ക്കുന്നവര്‍ തന്നെ ഇത്തരമൊരു നീക്കം നടത്തുന്നതായുള്ള വാര്‍ത്തകള്‍ ഉയര്‍ത്തിവിട്ട രോഷം തീര്‍ക്കാനാണ് മേയുടെ ശ്രമം. തന്റെ ഭരണകാലത്ത് ഒരു രണ്ടാം ഹിതപരിശോധന സ്വപ്‌നത്തില്‍ പോലും കാണേണ്ടെന്നാണ് പ്രധാനമന്ത്രി കോമണ്‍സില്‍ വ്യക്തമാക്കുക. 

'രണ്ടാം ഹിതപരിശോധന മുന്നോട്ട് മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയുണ്ടാക്കും. രാജ്യത്തെ കൂടുതല്‍ വിഭജിക്കും. ഇപ്പോള്‍ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്', പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ വിശ്വാസം ഹനിക്കുന്ന നടപടി ചെയ്യരുത്. രണ്ടാമതൊരു വോട്ട് വന്നാല്‍ രാഷ്ട്രീയ രംഗത്തിന്റെ അന്തസ്സ് തകരും. ജനാധിപത്യത്തെ വിശ്വസിച്ച ലക്ഷക്കണക്കിന് പേര്‍ക്ക് ഈ ജനാധിപത്യം ഒന്നും ചെയ്യുന്നില്ലെന്ന തോന്നല്‍ ഉളവാക്കും, മേയ് ഓര്‍മ്മിപ്പിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്ലും, ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണും രണ്ടാം ഹിതപരിശോധനയെ പിന്തുണയ്ക്കുന്നതായുള്ള വാര്‍ത്ത വന്നതോടെയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്. 

മേയുടെ ബ്രക്‌സിറ്റ് കരാറിനെ എതിര്‍ക്കുന്ന എംപിമാര്‍ക്കുള്ള മറുപടി രണ്ടാം ഹിതപരിശോധനയാണെന്ന് ബാര്‍വെല്‍ സഹജീവനക്കാരോട് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ എംപിമാരും മന്ത്രിമാരും നിശിത വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ താന്‍ ഈ നിലപാട് പങ്കുവെച്ചിട്ടില്ലെന്ന് ബാര്‍വെല്ലും പറയുന്നു. ലേബര്‍ എംപിമാരുമായി രഹസ്യ ചര്‍ച്ച നടത്തിയാണ് ലിഡിംഗ്ടണ്‍ എംപിമാരുടെ കണ്ണില്‍ കരടായത്. തന്റെ ബ്രക്‌സിറ്റ് കരാര്‍ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് വാദിക്കുന്നതിനിടെയാണ് മേയ് ഈ നാണക്കേട് നേരിടുന്നത്. രണ്ടാം ഹിതപരിശോധന വഞ്ചന ആയിരിക്കുമെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ ആരോപിച്ചു. 

ഒഴിവുകഴിവുകള്‍ പറയുന്നത് ക്യാബിനറ്റ് നിര്‍ത്തണം, ഹിതപരിശോധനാ ഫലം നടപ്പാക്കണം, പ്രീതി ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.