CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 34 Seconds Ago
Breaking Now

മല്യയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ഹര്‍ജിയുമായി ബാങ്കുകള്‍ യുകെ കോടതിയില്‍

മല്യയെ പാപ്പരായി പ്രഖ്യാപിക്കുകയാണെങ്കില്‍ ലണ്ടനിലെ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് സ്വന്തമാക്കാനാകും.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നുള്ള ഏഴായിരം കോടി രൂപ വായ്പയും പലിശയുമടക്കം ഏകദേശം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയുമായി ബാങ്കുകള്‍ യുകെ കോടതിയിലേക്ക്. ഇതിനെ തുടര്‍ന്ന് മല്യയെ പാപ്പരായി പ്രഖ്യാപിക്കുകയാണെങ്കില്‍ ലണ്ടനിലെ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് സ്വന്തമാക്കാനാകും. മകനും ചതിയനാണെന്ന് കാണിച്ച് ഖത്തര്‍ നാഷണല്‍ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടന്‍ കോടതിയിലേക്കെത്തിയിട്ടുണ്ട്.

മല്യയില്‍ നിന്നും 1.145 ബില്യണ്‍ പൗണ്ട് റിക്കവര്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കവുമായി സ്റ്റേറ്റ് ഓഫ് ഇന്ത്യയും മറ്റ് 12 ബാങ്കുകളും മുന്നോട്ട് നീങ്ങുന്നത്. വായ്പ തിരിച്ചടയ്ക്കാതെ നാടുവിട്ട മല്യ സമര്‍പ്പിച്ച ഹര്‍ജി ലണ്ടന്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ജൂണിലുണ്ടായ വിധി പ്രകാരം കേസ് ചിലവുകള്‍ക്കായി രണ്ടു ലക്ഷം പൗണ്ട് 13 ബാങ്കുകള്‍ക്ക് മല്യ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

13 ഇന്ത്യന്‍ ബാങ്കുകളാണ് പണം മല്യയില്‍ നിന്നു തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കവുമായി യുകെയിലേ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ലണ്ടനിലെ മല്യയുടെ സ്വത്തുക്കള്‍ തങ്ങള്‍ക്ക് പിടിച്ചെടുത്ത് മല്യ കടമെടുത്ത വന്‍ തുക മുതലാക്കാമെന്നും ബാങ്കുകള്‍ ലക്ഷ്യമിടുന്നു.

നാലു വര്‍ഷമായി ഇന്ത്യന്‍ ഗവണ്‍മെന്റ് തന്റെ പിന്നിലുണ്ടെന്നും പുതിയ നീക്കത്തെയും അതിന്റെ ഭാഗമായാണ് കാണുന്നതെന്നും മല്യ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.