CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 33 Seconds Ago
Breaking Now

2004-ല്‍ വാജ്‌പേയി തോറ്റു; അതേ അനുഭവം 2019-ല്‍ മോദിയെ കാത്തിരിക്കുന്നു; പ്രവചനവുമായി സീതാറം യെച്ചൂരി

2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് നേരിട്ട അതേ വിധിയാകും 2019-ലും ആവര്‍ത്തിക്കുകയെന്ന് യെച്ചൂരി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രഖ്യാപിക്കൂവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കവെയാണ് യെച്ചൂരിയുടെ പ്രതികരണം. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് നേരിട്ട അതേ വിധിയാകും 2019-ലും ആവര്‍ത്തിക്കുകയെന്ന് യെച്ചൂരി വ്യക്തമാക്കി. 

'ഇന്ന് ബിജെപി ചോദിക്കുന്നത് മോദിക്ക് എതിര് ആരെന്നാണ്. 2003-04-ല്‍ അവര്‍ ചോദിച്ചത് ബിജെപിക്ക് എതിരെ ആരെന്നായിരുന്നു. ഇതിന്റെ ഫലം എല്ലാവര്‍ക്കും അറിയാം. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി 10 വര്‍ഷക്കാലം ഇടവേളയില്ലാതെ ഭരിച്ചു', യെച്ചൂരി ഓര്‍മ്മിപ്പിച്ചു. 

അതേസമയം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്റെ ആവശ്യം യെച്ചൂരി തള്ളി. 'അതിനോട് യോജിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും', സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 

സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യരൂപീകരണം ഉണ്ടാകൂ. എന്നാല്‍ ബംഗാളില്‍ മമതയെ എതിര്‍ക്കുമെന്നും യെച്ചൂരി അവകാശപ്പെടുന്നു. ഇത് രാഷ്ട്രീയ അവസരവാദമല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. അതേസമയം മോദിക്ക് എതിരെയല്ല ഇടതുപക്ഷമെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ക്കുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.