CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 3 Seconds Ago
Breaking Now

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് !

മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ വെച്ച് താരതമ്യം ചെയ്താല്‍ വിരാട് തന്നെയാണ് ബെസ്‌റ്റെന്ന് വോഗണ്‍ പറയുന്നു.

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍. മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ വെച്ച് താരതമ്യം ചെയ്താല്‍ വിരാട് തന്നെയാണ് ബെസ്‌റ്റെന്ന് വോഗണ്‍ പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറി തികച്ച് കൊണ്ട് അതിവേഗത്തില്‍ 25 ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വിരാട്. 127 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ 68 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് അതിവേഗം 25 സെഞ്ചുറികള്‍ തികച്ചത്.

രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ആറാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് വിരാട് കോലി കുറിച്ചത്. 'ഇതിലും നല്ലൊരു താരത്തെ കണ്ടിട്ടില്ല. സച്ചിന്‍, ലാറ, പോണ്ടിംഗ് എന്നിവരോട് ബഹുമാനക്കുറവ് ഉള്ളത് കൊണ്ടല്ല ഇത് പറയുന്നത്. പക്ഷെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന മറ്റൊരാളില്ല', വോഗണ്‍ വിരാടിനെക്കുറിച്ച് തന്റെ ലേഖനത്തില്‍ എഴുതി.

ചേസ് ചെയ്യാനുള്ള സമ്മര്‍ദത്തെ നേരിടുന്നതില്‍ വ്യത്യസ്തമായ മാനസിക നിലവാരമാണ് വിരാടിനുള്ളത്. ഇതുപോലെ പ്രതീക്ഷയും ചുമലിലേറ്റി ക്രീസിലെത്തുന്ന അവസ്ഥ മുന്‍പ് സച്ചിന് മാത്രമാണ് ഉണ്ടായിരുന്നത്, വോഗണ്‍ ചൂണ്ടിക്കാണിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.