CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 20 Seconds Ago
Breaking Now

ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ അയ്യപ്പപൂജ ഡിസംബര്‍ 22 ന് വിപുലമായ ചടങ്ങുകളോടെ നടക്കും

ഹേവാര്‍ഡ്‌സ് ഹീത്ത്:  ഹേവാര്‍ഡ്‌സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ ഈ  വര്‍ഷത്തെ അയ്യപ്പപ്പൂജ ഡിസംബര്‍ 22 ശനിയാഴ്ച 3 മണി മുതല്‍ സ്‌കൈയിന്‍സ് ഹില്‍ മില്ലേനിയം ഹാളില്‍ വെച്ചു നടക്കും.

മലയാളക്കരയുടെ കണ്‍കണ്ട ദൈവവും, കലിയുകവരദനും, അന്നദാനപ്രഭുവും ആയ അയ്യപ്പസ്വാമിയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ എല്ലാ ഭക്തജനങ്ങളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ശ്രീ രാജേഷ് ത്യാഗരാജന്‍(സൗത്താംപ്ടണ്‍) മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന അയ്യപ്പ പൂജയില്‍,  ഗണപതിപൂജ , കുട്ടികളുടെ ഭജന, മതപ്രഭാഷണം, നീരാഞ്ജനം (ശനിപരിഹാര പൂജ ),വിളക്ക് പൂജ, പടിപൂജ, മഹാപ്രസാദം എന്നിവയും ഉണ്ടായിരിക്കും അയ്യപ്പപ്പൂജക്കു യൂ കെ യിലെ പ്രമുഖ ഭജന്‍ ഗ്രൂപ്പിന്റെ നാമസങ്കീര്‍ത്തനം മാറ്റു കൂട്ടും

കൂടുതല്‍ വിവരങ്ങള്‍ക്കും.......

Gangaprasad C G : 07466396725, Sujith Nair: 07412570160 Sunil Natarajan: 07425168638

സദാനന്ദന്‍ ദിവാകരന്‍.




കൂടുതല്‍വാര്‍ത്തകള്‍.