CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 28 Seconds Ago
Breaking Now

രാഹുല്‍ഗാന്ധിയെ ഇനി പപ്പുവെന്ന് വിളിക്കരുതെന്നും കല്യാണം കഴിപ്പിച്ച് പപ്പയാക്കി മാറ്റണമെന്നും മന്ത്രി രാംദാസ് അത്വാല

മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേക്ക് നയിച്ച രാഹുല്‍ ഗാന്ധിയെ കല്യാണം കഴിപ്പിച്ച് പപ്പയാക്കി മാറ്റണമെന്നാണ് അത്വാല പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കേന്ദ്രമന്ത്രി. രാഹുല്‍ ഗാന്ധിയെ ഇനി പപ്പുവെന്ന് വിളിക്കരുതെന്നും അദ്ദേഹം പപ്പയാണെന്നും ഇതിനായി ഉടന്‍ കല്യാണം കഴിക്കണമെന്നും കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്വാല പറഞ്ഞു.

തന്റെ പാര്‍ട്ടിയെ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേക്ക് നയിച്ച രാഹുല്‍ ഗാന്ധിയെ കല്യാണം കഴിപ്പിച്ച് പപ്പയാക്കി മാറ്റണമെന്നാണ് അത്വാല പറയുന്നത്.

വിവാദം നിറഞ്ഞ പ്രസ്താവനകളാല്‍ നിരന്തരം എന്‍ ഡി എ മുന്നണിയ്ക്ക് തലവേദനയുണ്ടാക്കുന്ന മന്ത്രിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അധ്യക്ഷനായ അത്വാല. നേരത്തെ മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തികൊണ്ട് ജനങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതാണ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കണ്ടതെന്ന് വ്യക്തമാക്കിയിരുന്നു.

2019 ല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും മോദി തന്നെ അധികാരത്തിലെത്തുമെന്നാണ് അത്വാല പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.