CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 45 Seconds Ago
Breaking Now

രവി പൂജാരിയുടെ പേരില്‍ വണ്ടും ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോള്‍ ; സുരക്ഷ വേണം

അക്രമികള്‍ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കൈയിലുള്ളത്.

രവി പൂജാരിയുടെ പേരില്‍ വീണ്ടും ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോള്‍. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ അടപ്പിക്കുമെന്നും ആക്രമണം നടത്തുമെന്നുമായിരുന്നു ഭീഷണിയെന്ന് ലീന പറഞ്ഞു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള നെറ്റ് കോള്‍ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോള്‍ സ്ഥിരീകരിച്ചു. എന്നാല്‍ വെടിവെച്ചതാരെന്നോ എന്തിനെന്നോ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 15 നായിരുന്നു കൊച്ചി പവമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പൊലീസിന്റെ കൈയിലുള്ളത്.

ഇതിനിടെ രവി പൂജാരിയോ അല്ലെങ്കില്‍ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാല്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും പല തവണ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായി നടി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കില്‍ ആക്രമണമുണ്ടാകുമെന്നും രവി പൂജാരിയുടെ പേരില്‍ ഭീഷണിയെത്തിയെന്ന് ലീന മരിയ പോള്‍ പറഞ്ഞു.

നിലവില്‍ സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളുടെ സംരക്ഷണയിലാണെന്നും പോലീസ് സുരക്ഷ വേണമെന്നും ലീന മരിയ പോള്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.