CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 49 Seconds Ago
Breaking Now

ഭ്രാന്തിന്റെ ഓരോ ഗുണങ്ങളേ! നാല് വയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന് മൃതദേഹം കത്തിച്ച അമ്മയെ കോടതി വെറുതെവിട്ടു; വീട്ടില്‍ വെച്ച് മകളെ 'ബലികൊടുത്തതിന്' കൊലപാതകക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ജൂറി; കാരണം ഭ്രാന്ത്; താന്‍ ഭൂമിയില്‍ വീണ മാലാഖയെന്ന് പ്രതി

സ്വന്തം അമ്മയുടെ കൈകളില്‍ ഒരു കുഞ്ഞിന് മരണം ഏറ്റുവാങ്ങേണ്ടി വരുന്നത് ഞെട്ടിക്കുന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് സൈമണ്‍

നാല് വയസ്സുള്ള മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന് മൃതദേഹം പൂന്തോട്ടത്തിലിട്ട് കത്തിച്ച കേസില്‍ അമ്മയ്‌ക്കെതിരെയുള്ള കൊലപാതക കുറ്റം കോടതി തള്ളി. ഇവരെ കേസില്‍ വെറുതെവിട്ട കോടതി അമ്മയുടെ ഭ്രാന്താണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. സൗത്ത് വെയില്‍സിലെ വീട്ടില്‍ വെച്ച് ഈ വര്‍ഷം ജൂണിലാണ് കാര്‍ലി ആന്‍ ഹാരിസ് മകള്‍ അമീലിയ ബ്രൂക് ഹാരിസിനെ ബലികൊടുത്തത്. ദൈവം ഭൂമിയിലേക്ക് വീഴ്ത്തിയ മാലാഖയാണ് താനെന്നും, മകളെ ബലി കൊടുത്ത് തന്റെ വിശ്വാസം തെളിയിക്കുകയാണ് ചെയ്തതെന്നുമാണ് 38-കാരി ഡോക്ടര്‍മാരോട് പറഞ്ഞത്. അല്ലാതെ താന്‍ കൊലപാതകമോ, നരഹത്യയോ നടത്തിയിട്ടില്ല.

2014-ല്‍ ഒരു യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ നേരിട്ടതോടെയാണ് കാര്‍ലിക്ക് ഷീസോഫ്രെനിയ ബാധിച്ചത്. പാരാനോയിഡ്, മതപരമായ സങ്കല്‍പ്പങ്ങളുമായി ഇവരെ കണ്ടിട്ടുള്ളതായി സൈക്യാട്രിസ്റ്റ് വ്യക്തമാക്കി. അമേലിയയെ കൊലപ്പെടുത്തി ലോകത്തെ സംരക്ഷിക്കുകയാണ് താനെന്നാണ് ഇവര്‍ വിശ്വസിച്ചത്. ദൈവം തന്നെ പരീക്ഷിക്കുകയാണെന്നും മകളെ ബലി കൊടുത്താല്‍ തിരികെ ലഭിക്കുമെന്നും ഇവര്‍ കരുതിയിരുന്നു. ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ കാര്‍ലിയെ ഹോസ്പിറ്റല്‍ ഓര്‍ഡറിനാണ് വിധിച്ചത്. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ല. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും വിചാരണയില്‍ സമര്‍പ്പിക്കപ്പെട്ട ഞെട്ടിക്കുന്ന തെളിവുകള്‍ കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ മാറ്റിവെയ്ക്കണമെന്നും ജൂറിയോട് പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ജോണ്‍സ് ക്യുസി ആവശ്യപ്പെട്ടിരുന്നു. അമീലിയ കൊല്ലപ്പെട്ട രീതികള്‍ കേട്ട ഒരു ജൂറര്‍ വിചാരണയ്ക്കിടെ 10 മിനിറ്റ് നേരത്തേക്ക് ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പ്രതിയുടെ മാനസിക നിലയെക്കുറിച്ച് വാദി ഭാഗവും, പ്രതി ഭാഗവും ഒരുപോലെ നിലപാട് സ്വീകരിച്ചതോടെയാണ് ഇവര്‍ക്ക് ആശുപത്രി വാസം വിധിക്കപ്പെട്ടത്. സ്വന്തം അമ്മയുടെ കൈകളില്‍ ഒരു കുഞ്ഞിന് മരണം ഏറ്റുവാങ്ങേണ്ടി വരുന്നത് ഞെട്ടിക്കുന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് സൈമണ്‍ പിക്കന്‍ വ്യക്തമാക്കി. എന്നാല്‍ ഷീസോഫ്രെനിയ ബാധിച്ചിട്ടുള്ളതായി മനസ്സിലാക്കിയതിനാല്‍ നിങ്ങളെ ചികിത്സയ്ക്കായി അയയ്ക്കുകയാണ്, ജൂറി വ്യക്തമാക്കി. 

അമീലിയയുടെ കൗമാരക്കാരനായ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇതിനെ ചോദ്യം ചെയ്യുമ്പോഴും ദൈവമാണ് മകളെ കൊണ്ടുപോയതെന്ന് മാത്രമായിരുന്നു അമ്മയുടെ മറുപടി. 'അമീലിയയെ നഷ്ടമായി, കാര്‍ലിയെ നഷ്ടമായി, രണ്ട് ആണ്‍മക്കള്‍ക്ക് അമ്മയില്ലാതായി', കാര്‍ലിയുടെ അമ്മ കോടതിക്ക് പുറത്ത് വെച്ച് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.