ആരാധന ചില സമയങ്ങളില്‍ അതിര് കടക്കും. പ്രത്യേകിച്ച് താരങ്ങളെയൊക്കെ അടുത്ത് കിട്ടുമ്പോള്‍ നുള്ളാനും, പിടിക്കാനുമെല്ലാം ആളുകള്‍ ശ്രമിക്കും. ഔറംഗാബാദില്‍ ഒരു കട ഉദ്ഘാടനം ചെയ്യാനെത്തിയ നടി സറീന് ഖാനാണ് ഒടുവില്‍ ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. ജനക്കൂട്ടം സമാധാനം കൈവിട്ടതോടെ പോലീസ് ഇടപെട്ട് ലാത്തിച്ചാര്‍ജ്ജ് വരെ നടത്തേണ്ടി വന്നു.
നിയന്ത്രണം വിട്ട ജനക്കൂട്ടം നടിയെ അക്രമിക്കാനും മുതിര്‍ന്നു. ചില ഓണ്‍ലൈന്‍ സൈറ്റുകളാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. മോശമായ രീതിയില്‍ ചിലര്‍ തന്നെ സ്പര്‍ശിച്ചതായി സറീന് സ്ഥിരീകരിച്ചു. എന്നാല്‍ കാര്യങ്ങള്‍ പരിധി വിട്ടതോടെ ഇവരുടെ വേണ്ടരീതിയില്‍ പ്രതികരിച്ചു. മോശമായ രീതിയില്‍ സ്പര്‍ശിച്ച ഒരാളുടെ ചെകിട് നോക്കി ഒന്ന് പൊട്ടിക്കുകയും ചെയ്തു.
ജനക്കൂട്ടത്തെ തള്ളിമാറ്റിയാണ് ഇവര്‍ കാറില്‍ കയറി പോയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. കൃത്യമായ പ്രതികരണം തന്നെയാണ് സറീന് നല്‍കിയത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് തന്നെ കിട്ടണം. സെലിബ്രിറ്റികളെ ഇങ്ങനെയുള്ള തിരക്കിലേക്ക് എത്തിക്കുമ്പോള്‍ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ചെയ്യേണ്ടതാണ്, ദൃക്സാക്ഷി വ്യക്തമാക്കി.
ഏതാനും ദിവസം മുന്‍പാണ് സറീന് ഖാന്റെ വാഹനം സ്കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചത്. ഗോവയില്‍ വെച്ചായിരുന്നു സംഭവം.