CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 4 Seconds Ago
Breaking Now

ജയലളിതയുടെ ആശുപത്രി ചെലവ് 6.85 കോടി രൂപ ; കടം വീട്ടാനുള്ളത് 44.56 ലക്ഷത്തോളം !

ഭക്ഷണത്തിന് 1.26 കോടി, ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് 92.07 ലക്ഷം രൂപ, മുറി വാടക 24.19 ലക്ഷം എന്നിങ്ങനെ വേര്‍തിരിച്ചുള്ളതാണ് ബില്ല്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ ചിലവില്‍ ഇനിയും 44 ലക്ഷം കിട്ടാനുണ്ടെന്ന് അപ്പോളോ ആശുപത്രി. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനോടാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്.

ആകെ ചിലവായത് 6.85 കോടിയാണ്. ഭക്ഷണത്തിന് 1.26 കോടി, ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് 92.07 ലക്ഷം രൂപ, മുറി വാടക 24.19 ലക്ഷം എന്നിങ്ങനെ വേര്‍തിരിച്ചുള്ളതാണ് ബില്ല്. അണ്ണാ ഡിഎംകെയുടെ ചെക്കായി ആറു കോടിയും മറ്റൊരു ചെക്കില്‍ 41.13 ലക്ഷവും ആശുപത്രിയില്‍ നല്‍കിയിട്ടുണ്ട്. ബാക്കി 44.56 ലക്ഷം ഇനിയും നല്‍കാനുണ്ട്.

2016 സെപ്തംബര്‍ 12 നാണ് ജയലളിത മരണമടഞ്ഞത്. 75 ദിവസത്തെ ആശുപത്രി ജീവിതത്തിന് ശേഷമായിരുന്നു മരണം .




കൂടുതല്‍വാര്‍ത്തകള്‍.