CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 16 Seconds Ago
Breaking Now

ന്യൂ സൗത്ത് വെയില്‍സിലെ ബീച്ചില്‍ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിപ്പോയി; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി; മൂന്നാമനായി തിരച്ചില്‍ ; കുടുംബ സംഗമം ദുരന്തമായി

കനത്ത നീരൊഴുക്കില്‍ ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് മൂണി ബീച്ചില്‍ മുങ്ങി രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. മറ്റൊരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെലുങ്കാനയില്‍ നിന്നുമുള്ളവരാണ് അപകടത്തില്‍ പെട്ടത്. വെള്ളത്തില്‍ മുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാനായി ചാടിയവരാണ് മരണപ്പെട്ടത്. കനത്ത നീരൊഴുക്കില്‍ ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

തെലുങ്കാനയിലെ നല്‍ഗോഡ ജില്ലയില്‍ നിന്നുമുള്ളതാണ് കുടുംബമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂ സൗത്ത് വെയില്‍സിലാണ് ഇവര്‍ താമസിച്ചിരുന്നത്. 45കാരനായ ഗൗസുദ്ദീന്‍, 35കാരന്‍ റാഹത്ത് എന്നിവരാണ് മരിച്ചത്. ഗൗസുദ്ദീന്റെ സഹോദരീഭര്‍ത്താവ് 28കാരനായ ജുനൈദിനെ കണ്ടെത്താനാണ് തിരച്ചില്‍. മോശം വെളിച്ചവും, തിരമാലയും മൂലം തെരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

മൂവര്‍ സംഘത്തോടൊപ്പം 15, 17 വയസ്സുള്ള പെണ്‍കുട്ടികളും, 15 വയസ്സുള്ള ആണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും ഒരു ഒത്തുചേരലിന് എത്തിയതാണെന്ന് ബന്ധുവായ ഷഹ്ബാസ് മുഹമ്മദ് വ്യക്തമാക്കി. കാര്യങ്ങള്‍ ആഘോഷമായി മാറവെയാണ് ദുരന്തം നേരിട്ടത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.