CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 19 Seconds Ago
Breaking Now

ജീവിതം മാറിമറിയും ഒരു ഫോട്ടോയെടുത്താല്‍; അംബാനിയുടെ മകളുടെ വിവാഹത്തിന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കോളടിച്ചു

വിവാഹ ആഘോഷങ്ങളുടെ 1.2 ലക്ഷം ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്.

ഒരു നൂറ്റാണ്ടിന് ഇടെയുള്ള ഏറ്റവും വലിയ വിവാഹ മാമാങ്കമാണ് ഇഷ അംബാനിയും, ആനന്ദ് പിരമളും തമ്മില്‍ അരങ്ങേറിയത്. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ നിറഞ്ഞ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസേന പുറത്തുവരുന്നു. കായിക, വിനോദ, ബിസിനസ്സ്, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഹില്ലാരി ക്ലിന്റണ്‍ വരെ സ്റ്റേജില്‍ നൃത്തം ചെയ്യുന്ന രംഗങ്ങള്‍ അംബാനിയുടെ മകളുടെ വിവാഹത്തിനല്ലാതെ മറ്റെവിടെ കാണാന്‍. 

വിവാഹ ആഘോഷങ്ങളുടെ 1.2 ലക്ഷം ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്. മാംഗ്ലൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫറും ടീമുമാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ 15 ദിവസത്തേക്കായിരുന്നു ഫോട്ടോഗ്രാഫി പരിപാടി. 47-കാരനായ വിവേക് സെക്വേറിയയും സംഘവുമാണ് ഈ ലക്ഷത്തോളം ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ജീവിതത്തില്‍ കവര്‍ ചെയ്ത ഏറ്റവും വലിയ വിവാഹമാണ് ഇതെന്ന് വിവേക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സ്വപ്നത്തേക്കാള്‍ മുകളിലായിരുന്നു അവസ്ഥ. ഈ ജോലി ചെയ്തപ്പോള്‍ അംബാനിയുടെ വിവാഹമാണെന്ന് പോലും അറിഞ്ഞിരുന്നില്ല. ജീവിതം മാറിമറിയുമെന്ന് മാത്രമാണ് ഈവന്റ് ടീം പറഞ്ഞത്, വിവേക് വ്യക്തമാക്കി. 

ജൂണിലാണ് ഡിസംബര്‍ 1 മുതല്‍ 15 വരെ തീയതി മാറ്റിവെച്ച് കൊള്ളാന്‍ അറിയിച്ചു. ഇതിന് ശേഷമാണ് ക്ലൈന്റിന്റെ പേര് അറിയിക്കുന്നത്, അദ്ദേഹം പറഞ്ഞു. നിരവധി കരാറുകളില്‍ ഒപ്പിട്ട ശേഷമാണ് വിവേകിന് അംബാനിയുടെ ജോലി ലഭിച്ചത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.