CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 44 Seconds Ago
Breaking Now

കാമുകനൊപ്പം ജീവിക്കാന്‍ അമ്മ മകനെ കൊലപ്പെടുത്തിയത് ക്രൂരമായി ; രണ്ടുവയസ്സുകാരന്‍ അനുഭവിച്ചത് കൊടും പീഡനങ്ങള്‍

ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ മര്‍ദ്ദിച്ച് കൊന്നത് അമ്മയും കാമുകനും ചേര്‍ന്നാണെന്ന് അച്ഛന്‍ മനു. ഏതാനും മാസം മുമ്പ് യുവതി കാമുകനായ രജീഷിന്റെ ഒപ്പം താമസമാക്കിയിട്ട്. കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചതിലൂടെ ദേഹം മുഴുവന്‍ പാടുകളായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. കുഞ്ഞിനെ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ മരിക്കില്ലായിരുന്നു. താന്‍ നന്നായി നോക്കിയേനെയെന്നും ഭര്‍ത്താവ് പറയുന്നു. 

ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കുട്ടിയുടെ ചെറുകുടലിനും വാരിയെല്ലിനും പെട്ടലുണ്ട്. തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിയ്ക്കുകയും തെഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ബോധം നഷ്ടപ്പെട്ടപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ ചോദിച്ചപ്പോള്‍ വയറ്റിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് കണ്ടതോടെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാലിവര്‍ വാടക വീട്ടിലേക്കാണ് കൊണ്ടുപോയതി. ഗ്ലൂക്കോസ് കലക്കി കൊടുക്കുകയായിരുന്നു. പിന്നീട് ബോധം പോയതോടെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. ചെറുകുടല്‍ പൊട്ടി അണുബാധ വന്നാണ് കുഞ്ഞ് മരിച്ചത്. അത്ര കടുത്ത മര്‍ദ്ദനമേറ്റാലേ കുട്ടികളുടെ വാരിയെല്ല് പൊട്ടുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് .

ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിക്കുന്ന യുവതി കുട്ടിയെ ഒഴിവാക്കാനാണ് ഈ ക്രൂരത ചെയ്തത് .




കൂടുതല്‍വാര്‍ത്തകള്‍.