CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 54 Seconds Ago
Breaking Now

ഞാനാരാണെന്ന് അറിയാമോ ? ഐഎഎസ് ഉദ്യോഗസ്ഥയെ വിരട്ടി ബിജെപി എംഎല്‍എ

ഞാനൊരു എംഎല്‍എയാണെന്ന് നിങ്ങള്‍ക്കറിയാമോ , എന്റെ അധികാരം എന്താണെന്നറിയാമോ , ഗരിമയ്ക്ക് നേരെ തിരിഞ്ഞ് ചൗധരി ചോദിക്കുന്നു

ഐഎഎസ് ഉദ്യോഗസ്ഥയെ വിരട്ടുന്ന ബിജെപി എംഎല്‍എയുടെ വീഡിയോ ചര്‍ച്ചയാകുന്നു. ആഗ്രയിലെ ഫേത്തേപൂര്‍ സിക്രി എംഎല്‍എയായ ഉധ്യാപന്‍ ചൗധരിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ഗരിമ സിങ്ങിനെ ഭീഷണിപ്പെടുത്തിയത്.

ഞാനൊരു എംഎല്‍എയാണെന്ന് നിങ്ങള്‍ക്കറിയാമോ , എന്റെ അധികാരം എന്താണെന്നറിയാമോ , ഗരിമയ്ക്ക് നേരെ തിരിഞ്ഞ് ചൗധരി ചോദിക്കുന്നു

ഉദ്യോഗസ്ഥരെ ശാസിക്കേണ്ടത് തന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും ഗരിമ തന്റെ മകളെ പോലെയാണെന്നുമാണ് വിവാദമായതോടെ ഉധ്യാപന്‍ ചൗധരി നല്‍കിയ വിശദീകരണം. സംഭവത്തെ അപലപിച്ച് ഐഎഎസ് അസോസിയേഷനും രംഗത്തുവന്നു. ഇത് സ്വീകാര്യമായ പ്രവണതയല്ലെന്നും പ്രകോപിതയാകാതെ നിന്ന ഗരിമയെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു .




കൂടുതല്‍വാര്‍ത്തകള്‍.