CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 57 Seconds Ago
Breaking Now

മരിച്ചെന്ന് ഗൂഗിള്‍ ; ഇല്ലെന്ന് തെളിയിക്കാന്‍ തെളിവു നല്‍കാമെന്ന് കേന്ദ്രമന്ത്രിയും

തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനെ സമീപിച്ചിരിക്കുകയാണ്.

താന്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ ഗൂഗിളിനെതിരെ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. 2011 ഡിസംബര്‍ 30 ന് ബാബുള്‍ മരിച്ചെന്നാണ് ഗൂഗിളിലുള്ളത്. ഇതു കണ്ട് ഞെട്ടിയ മന്ത്രി ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനെ സമീപിച്ചിരിക്കുകയാണ്.

ജീവിതം മനോഹരമാണെന്നും ഇനിയും ജീവിക്കണമെന്നും ബാബുല്‍ ട്വിറ്ററില്‍ കുറിച്ചു. ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് നല്‍കാമെന്നും അദ്ദേഹം പറയുന്നു.

പശ്ചിമ ബംഗാളിലെ അന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുള്‍ സുപ്രിയോ . പിന്നണി ഗായകനും ടെലിവിഷന്‍ അവതാരകനും കൂടിയാണ് അദ്ദേഹം.  നേരത്തെ ബംഗാളിലെ അസോസിയേഷനില്‍ വച്ച് ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ നല്‍കുന്നതിനിടെ സദത്തില്‍ നിന്നെണീക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ തല്ലിയൊടുക്കുമെന്ന് ബാബുള്‍ സുപ്രിയോ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.