CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 51 Seconds Ago
Breaking Now

ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബ്രിട്ടീഷ് മന്ത്രിസഭ !

എതിര്‍പ്പുയര്‍ത്തുന്ന എംപിമാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ധാരണയില്ലാത്ത ബ്രെക്‌സിറ്റെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ധാരണയാകാതെ ബ്രക്‌സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേ തയ്യാറാക്കിയ കരാറിനോട് എംപിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ്, ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 

ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ യൂറോപ്യന്‍ യൂണിയനിലെ ഓരോ അംഗരാജ്യവുമായും പ്രത്യേകം കരാറുകളുണ്ടാക്കേണ്ട ഗതികേടിലാകും ബ്രിട്ടീഷ് സര്‍ക്കാര്‍. വാണിജ്യ വ്യാവസായിക രംഗത്തും വലിയ തിരിച്ചടികള്‍ ഉണ്ടാകും.

അതേ സമയം എതിര്‍പ്പുയര്‍ത്തുന്ന എംപിമാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ധാരണയില്ലാത്ത ബ്രെക്‌സിറ്റെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരിനെതിരായി പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ലേബര്‍ പാര്‍ട്ടി തെരേസ മേ സമയം പാഴാക്കുകയാണെന്ന് ആരോപിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.