CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 33 Seconds Ago
Breaking Now

യുകെയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ കണക്കുകള്‍ പുറത്ത്; ഇന്ത്യക്കാര്‍ നൈജീരിയക്കാര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്; ഇന്ത്യയിലേക്ക് അയച്ചത് 3.13 ബില്ല്യണ്‍ പൗണ്ട്; ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി പണം ഒഴുകുന്നതും ഇന്ത്യയിലേക്ക്; യുകെയില്‍ നിന്നും പുറത്തേക്ക് ഒഴുകിയത് 21 ബില്ല്യണ്‍ പൗണ്ട്

ഓസ്‌ട്രേലിയയാണ് യുകെയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത്

പ്രവാസികള്‍ ഇല്ലാതെ എന്ത് ഇന്ത്യ? പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരെ നേരില്‍ കാണാനെത്തുന്നതിന് പിന്നിലുള്ള രഹസ്യം ഇതുതന്നെയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി പണം ഒഴുകിയെത്തുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെ പോലും തോല്‍പ്പിച്ചു. എന്നാല്‍ ബ്രിട്ടനില്‍ നിന്നും പണമയയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ ഒരു ആഫ്രിക്കന്‍ രാജ്യം മുന്നിലുണ്ട്, നൈജീരിയ. യുകെയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്ന കുടിയേറ്റക്കാര്‍ എന്ന റെക്കോര്‍ഡാണ് നൈജീരിയ സ്വന്തമാക്കിയത്. 2017-ല്‍ 3.27 ബില്ല്യണ്‍ പൗണ്ടാണ് നൈജീരിയ അയച്ചത്. 

യുകെയില്‍ നിന്നുമുള്ള പ്രവാസി സമൂഹം സ്വദേശത്തുള്ള കുടുംബത്തിന് ആകെ 21 ബില്ല്യണ്‍ പൗണ്ട് അയച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎസ്, സൗദി അറേബ്യ, യുഎഇ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനമാണ് ഏറ്റവും കൂടുതല്‍ റെമിറ്റന്‍സ് നടത്തുന്ന രാജ്യങ്ങളില്‍ യുകെയ്ക്കുള്ളത്. സ്വദേശത്തേക്ക് പണം അയയ്ക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്, 3.13 ബില്ല്യണ്‍ പൗണ്ടാണ് ഇന്ത്യന്‍ പ്രവാസികള്‍ അയച്ച് നല്‍കുന്നത്. 1.4 ബില്ല്യണ്‍ ഫ്രാന്‍സിലേക്കും, 1.34 ബില്ല്യണ്‍ പാകിസ്ഥാനിലേക്കും, 1 ബില്ല്യണ്‍ ജര്‍മ്മനിയിലേക്കും പോകുന്നുണ്ട്. യുകെയിലെ കുടിയേറ്റക്കാര്‍ നാട്ടിലേക്ക് പണം അയയ്ക്കുന്ന രീതിയില്‍ തിരിച്ചും ലഭിക്കുന്നുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. 

ഓസ്‌ട്രേലിയയാണ് യുകെയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത്. 1.08 ബില്ല്യണ്‍ യുഎസ് ഡോളറാണ് ഓസ്‌ട്രേലിയയില്‍ നിന്നും പ്രവാസികള്‍ ഇങ്ങോട്ട് അയച്ചത്. ഇതിന് പിന്നാലെ യുഎസ്, കാനഡ, സ്‌പെയിന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് വലിയ തുക യുകെയിലേക്ക് സംഭാവന ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി പണം ഒഴുകുന്ന രാജ്യം നമ്മുടെ സ്വന്തം ഇന്ത്യയാണ്. 68,968 ബില്ല്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യക്ക് ആകെ ലഭിക്കുന്നത്. ചൈനയാണ് ഇന്ത്യക്ക് പിന്നിലുള്ളത്, 63860 ബില്ല്യണ്‍ യുഎസ് ഡോളര്‍ ചൈന നേടുന്നു. 

വികസ്വര രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യം യുഎസാണ്. കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് പ്രവാസി പണം അയയ്ക്കുന്നതില്‍ മുന്നിലും യുഎസ് തന്നെ. 




കൂടുതല്‍വാര്‍ത്തകള്‍.