CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 2 Seconds Ago
Breaking Now

'ഞാന്‍ ഒരാളെ കൊന്നു ബ്രോ'; സിഗററ്റ് ചോദിച്ചിട്ട് കൊടുത്തില്ല, 45-കാരനെ ബര്‍മിംഗ്ഹാമിലെ കാര്‍ പാര്‍ക്കില്‍ വെച്ച് കൊലപ്പെടുത്തി; നിരപരാധിയെ കൊന്ന 18-കാരന്‍ കുറ്റവാളിയെന്ന് കോടതി; കുടുക്കിയത് ഓണ്‍ലൈന്‍ വീമ്പിളക്കല്‍

സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ വീമ്പാണ് കുറ്റസമ്മതമായി പോലീസ് രേഖപ്പെടുത്തിയത്

ഒരു നിരപരാധിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓണ്‍ലൈനില്‍ സുഹൃത്തുക്കളോട് അതേക്കുറിച്ച് വീമ്പിളക്കിയ കൗമാരക്കാരന്‍ കുറ്റവാളിയെന്ന് കോടതി. 'ഒരു കൊല നടത്തി ബ്രോ' എന്നായിരുന്നു 18-കാരന്‍ സിംപിളായി സുഹൃത്തുക്കളോട് വ്യക്തമാക്കിയത്. ബര്‍മിംഗ്ഹാമിലെ ഫിഞ്ച്‌ലി പാര്‍ക്കില്‍ വെച്ച് ഈ വര്‍ഷം ജൂണ്‍ 20-നാണ് ഡീന്‍ വാര്‍ഡിന് നേരെ തുടര്‍ച്ചയായി ലിയറി ഡാള്‍ട്ടണ്‍ ബൈണ്‍ കത്തിക്കുത്ത് നടത്തിയത്. 

രാവിലെ 6.30ന് സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നടക്കുകയായിരുന്ന 45-കാരന്‍ വാര്‍ഡിന് സമീപത്തേക്ക് എത്തിയ ബൈണ്‍ ഒരു സിഗററ്റ് ചോദിച്ചു. ഒരു സുഹൃത്തും ഇവനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പുകവലിക്കാത്തതിനാല്‍ സിഗററ്റ് ഇല്ലെന്ന് പറഞ്ഞതോടെയാണ് രോഷാകുലനായ ബൈണ്‍ അക്രമം നടത്തിയത്. വാര്‍ഡിന്റെ കാലില്‍ പല തവണ കുത്തുകയായിരുന്നു. വാര്‍ഡിന്റെ സുഹൃത്ത് മറ്റൊരാളുടെ സഹായം തേടുകയും ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. 

ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് അതിവേഗം എത്തിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഇദ്ദേഹം മരണത്തിന് കീഴടങ്ങി. പരുക്കുകള്‍ മൂലം സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് മരണം. അക്രമത്തിന് ശേഷം ബൈണ്‍ തന്റെ സാഹസത്തെക്കുറച്ച് ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് വീമ്പിളക്കിയതായി കണ്ടെത്തി. കാലിലും, തോളിലും കുത്തിയ രീതികളെക്കുറിച്ച് കൗമാരക്കാരന്‍ വിശദീകരിച്ചു. 

സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ ഈ വീമ്പാണ് കുറ്റസമ്മതമായി പോലീസ് രേഖപ്പെടുത്തിയത്. തനിക്കൊപ്പമുള്ള സുഹൃത്താണ് അക്രമം നടത്തിയതെന്നാണ് അറസ്റ്റിന് ശേഷം ഇവന്‍ അവകാശപ്പെട്ടത്. എന്നാല്‍ വിചാരണയില്‍ ബൈണ്‍ കുറ്റക്കാരനാണെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചു. ശിക്ഷ ഫെബ്രുവരി ഒന്നിന് വിധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.