CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 4 Seconds Ago
Breaking Now

യോവിലെ മലയാളികള്‍ക്ക് കണ്ണീരായി മരിയ ജോര്‍ജ്ജിന്റെ മരണ വാര്‍ത്ത ; കുറവിലങ്ങാട് സ്വദേശിനിയായ നഴ്‌സ് മരിച്ചത് കാന്‍സര്‍ മൂലം

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സറിനോട് പോരാട്ടം നടത്തുകയായിരുന്നു ഈ നഴ്‌സ്.

യോവില്‍ മലയാളികള്‍ ക്രിസ്മസ് ദിനത്തിലും വേദനയിലാണ്. ജയ എന്നു വിളിക്കുന്ന മരിയ ജോര്‍ജ് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. രാവിലെ പത്തു മണിയോടെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലായിരുന്നു മരണം. കഴിഞ്ഞ രമ്ടാഴ്ചയായി അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സറിനോട് പോരാട്ടം നടത്തുകയായിരുന്നു ഈ നഴ്‌സ്. 

ഏറെക്കാലം ദുബൈയില്‍ ജോലി ചെയ്ത ശേഷമാണ് ജയയും കുടുംബവും യുകെയിലെത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി കുടുംബം യോവില്‍ ആയിരുന്നു താമസം.

30 കുടുംബം മാത്രം താമസിക്കുന്ന സ്ഥലമായതിനാല്‍ എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ക്രിസ്മസ് ആഘോഷിക്കാനിരിക്കേ പ്രിയ സുഹൃത്തിന്റെ വിടവാങ്ങല്‍ ഏവരിലുംം വേദനയുണ്ടാക്കുകയാണ്.

ക്രിസ്മസ് അവധിയായതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ വൈകിയേക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന കാര്യവും പിന്നീട് തീരുമമാനിക്കും. അല്‍വിന, അല്‍ബ, പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ അലീന എന്നിവരാണ് മക്കള്‍.

യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ അക്യൂട്ട് സ്‌ട്രോക് വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ജയ. കോട്ടയം അയ്മനം വല്യാട്ട് പോളക്കാട്ടില്‍ കുടുംബാംഗമാണ്. പരേതനായ അബ്രഹാമിന്റെയും ത്രേസ്യാമ്മയുടേയും മകളാണ്. കണ്ണൂര്‍ പാലാവയല്‍ സുജ, തോമസ് മോനിച്ചന്‍ (അമേരിക്ക) എന്നിവര്‍ സഹോദരങ്ങളാണ് .




കൂടുതല്‍വാര്‍ത്തകള്‍.