CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 10 Seconds Ago
Breaking Now

ശവപ്പെട്ടിയില്‍ കിടന്ന മൃതശരീരത്തെ പോലും വെറുതെ വിടാത്ത ഭ്രാന്ത്; ബര്‍മിംഗ്ഹാമിലെ ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കടന്ന് മൃതശരീരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പ്രതി കസ്റ്റഡിയില്‍

മൃതദേഹം സംരക്ഷിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്യൂണറല്‍ ഹോം തയ്യാറായിട്ടില്ല

മരിച്ച് കഴിഞ്ഞാല്‍ അത് എത്ര ദുഷ്ടമനസ്സിന് ഉടമയായാലും ദയവും അനുകമ്പയും കാണിക്കുന്നതാണ് മനുഷ്യത്വം. എന്നാല്‍ ജീവന്‍ ഉപേക്ഷിച്ച് പോയ ശരീരത്തിലും ലൈംഗിക വൈകൃത്യങ്ങള്‍ പ്രകടിപ്പിക്കുന്ന മനുഷ്യരോട് സഹതാപമല്ലാതെ എന്താണ് തോന്നുക. ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തില്‍ ലൈംഗിക അതിക്രമം നടത്തിയാണ് ഈ പ്രതി മനുഷ്യരെ നാണിപ്പിക്കുന്നത്. 

കോ-ഓപ് അണ്ടര്‍ടേക്കേഴ്‌സില്‍ അതിക്രമിച്ച് കടന്ന ശേഷമാണ് ഖുറും ഷസാദ ഈ പണി ഒപ്പിച്ചത്. 23-കാരനായ ഇയാള്‍ക്കെതിരെ സംഭവത്തില്‍ കുറ്റം ചുമത്തി. മൃതശരീരവുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതിനും, അതിക്രമിച്ച് കടന്നതിനുമാണ് കേസ്. കോടതി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

തൊഴില്‍രഹിതനായ ഇയാള്‍ നവംബര്‍ 11-ന് ബര്‍മിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലുള്ള ഫ്യൂണറല്‍ പാര്‍ലറിലാണ് അതിക്രമം നടത്തിയത്. മരിച്ച വ്യക്തിയുടെ ബന്ധുക്കളെ ഈ നീചമായ പ്രവൃത്തിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. പാര്‍ലറിന് സമീപമുള്ള ആസ്റ്റണിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഷസാദയുടെ ഡിഎന്‍എ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. 

മൃതദേഹം സംരക്ഷിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്യൂണറല്‍ ഹോം തയ്യാറായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.