Breaking Now

ഇന്ത്യൻ പതാകയുമേന്തി ലണ്ടൻ ടാക്സി ഇനി മുതൽ തലസ്ഥാനനഗരിയിൽ.

മന്ത്രി ഷിബു ജോണിന്റെ പൂന്നെയിലുള്ള മകന്‍ അച്ചുവിന്റെ സുഹൃത്തിന്റെ കാറാണിത്. അച്ചു ഇത്തവണ നാട്ടിൽ വന്നപ്പോൾ തല്‍ക്കാലം ഓടിച്ച് രസിക്കാന്‍ അച്ഛന് കൊടുത്തതാണ് ലണ്ടൻ ടാക്സി.

മന്ത്രി ഷിബു ജോണിന്റെ യാത്ര ഇനി മുതൽ ലണ്ടൻ ടാക്സിയിൽ. കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച് ഇന്ത്യൻ പതാകയുമേന്തി ലണ്ടൻ ടാക്സി സെക്രട്ടേറിയറ്റ് നടയിലെത്തിയപ്പോള്‍ ആദ്യം അമ്പരന്നു പോയ എല്ലാവർക്കും മന്ത്രി ബേബി ജോണ്‍ അതിൽ കയറുന്നത് കണ്ടപ്പോൾ അമ്പരപ്പ്  പിന്നീട് കൗതുകമായി മാറി. മന്ത്രി ലണ്ടൻ ടാക്സിയിൽ കയറിയപ്പോള്‍ അത് മന്ത്രിവാഹനമായി. 

മന്ത്രി ഷിബു ജോണിന്റെ പൂന്നെയിലുള്ള മകന്‍ അച്ചുവിന്റെ സുഹൃത്തിന്റെ കാറാണിത്. അച്ചു ഇത്തവണ നാട്ടിൽ വന്നപ്പോൾ തല്‍ക്കാലം ഓടിച്ച് രസിക്കാന്‍ അച്ഛന് കൊടുത്തതാണ് ലണ്ടൻ ടാക്സി. അങ്ങനെ ബ്രിട്ടനിലെ ലണ്ടന്‍ ടാക്‌സി കമ്പനി നിര്‍മിച്ച ഹാക്‌നി കാര്യേജ് എന്ന ലണ്ടന്‍ ടാക്‌സി കേരളത്തിന്റെ മന്ത്രിവാഹനമായി. തൂവെള്ള നിറത്തിലുള്ള ലണ്ടൻ ടാക്സിയുടെ നിര്‍മാതാക്കളുടെ പേര് ലണ്ടന്‍ ടാക്‌സി കമ്പനി എന്നാണ്. ഇനി കുറച്ചു നാൾ ഇത് മന്ത്രി വാഹനമായി വിലസും.  

ഹാക്‌നിയെന്ന ഇനത്തില്‍പ്പെട്ട കുതിരകള്‍ വലിക്കുന്ന വണ്ടി ഉണ്ടാക്കിയിരുന്ന കമ്പനി പിന്നീട് മോട്ടോര്‍ കാറിലേക്ക് തിരിഞ്ഞപ്പോള്‍ ഹാക്‌നി കാര്യേജായി. ബ്രിട്ടനിലെ തന്നെ പ്രമുഖ നിര്‍മാതാക്കളാണ് ലണ്ടന്‍ ടാക്‌സി കമ്പനി. ഹാക്‌നി ക്യാബ് എന്നും ഇത് ബ്രിട്ടനില്‍ അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള കാര്‍ കമ്പക്കാരുടെ ഇഷ്ട വാഹനമായ ഇതിന്റെ വില വളരെ ചെറുതാണ്. വെറും മുപ്പതു ലക്ഷം രൂപ.  

ഏത് രാജ്യത്തെത്തിയാലും ഈ വണ്ടി ലണ്ടന്‍ ടാക്‌സിയായി ഓടുന്നു. ബ്രിട്ടനില്‍ ലണ്ടന്‍ ടാക്‌സിയുടെ ഡ്രൈവറാകണമെങ്കില്‍ പ്രത്യേക പൊതുവിജ്ഞാന പരീക്ഷ പാസ്സാകണം. നോളജ് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഇത് ലണ്ടനിലെ തെരുവുകളെക്കുറിച്ചും ചെറിയ ഇടവഴികളെക്കുറിച്ചുമൊക്കയാണ് ചോദിക്കുന്നത്. ഞങ്ങളുണ്ടാക്കുന്ന ഉത്പ്പന്നവും സമര്‍ത്ഥനായ ഡ്രൈവറും ചേരുമ്പോഴാണ് ലണ്ടന്‍ ടാക്‌സിയാകുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.