CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 54 Seconds Ago
Breaking Now

യോവിലില്‍ മരിച്ച മരിയ ജോര്‍ജ്ജിന്റെ സംസ്‌കാരം ശനിയാഴ്ച ; സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും

സംസ്‌കാര ശുശ്രൂഷകള്‍ വൈകീട്ട് 3.30 ന് ഭവനത്തില്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബ്രിട്ടനിലെ യോവിലില്‍ ഡിസംബര്‍ 20 ന് മരിച്ച ജയ എന്നു വിളിക്കുന്ന മരിയ ജോര്‍ജിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച കോട്ടയം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തറിയം ദേവാലയത്തില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ വൈകീട്ട് 3.30 ന് ഭവനത്തില്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും. കുറവിലങങാട് കാട്ടാര്‍ പാതിയില്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യയായ ജയ യോവിലില്‍ ഡിസ്ട്രിക്ട് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

കോട്ടയം പുലിക്കുട്ടുശേരി വല്യാട്ട് പോളക്കാട്ടില്‍ കുടുംബാംഗം ആയ പരേതനായ അബ്രഹാമിന്റെയും ത്രേസ്യാമ്മയുടേയും മകളാണ് . പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ അലീന, വിദ്യാര്‍ത്ഥികളായ അല്‍വിന, അല്‍ബ എന്നിവരാണ് മക്കള്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി കാന്‍സര്‍ ബിധിതയായിരുന്നു ജയ.

ഏറെക്കാലം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് ജയ യുകെയിലെത്തിയത്. 15 വര്‍ഷമായി യോവിലില്‍ ആണ് താമസിച്ചിരുന്നത്.

ശനിയാഴ്ച യോവിലെ മലയാളി സുഹൃത്തുക്കള്‍ ജയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഹോളി ഗോസ്റ്റ് പള്ളിയില്‍ നടന്ന ശുശ്രൂഷകളില്‍ യുകെയില്‍ നിന്ന് നിരവധി പേരാണ് പങ്കെടുത്തത് .




കൂടുതല്‍വാര്‍ത്തകള്‍.