CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 52 Seconds Ago
Breaking Now

ഈ ആഴ്ച ശീതകാറ്റില്‍ തണുത്തുവിറക്കും ; കടുത്ത മഞ്ഞുവീഴ്ച ; താപനില മൈനസ് ആറായി

തണുത്തുറഞ്ഞ രാത്രികളാകും ഇനിയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു

രാജ്യം അതി ശൈത്യത്തിലെ താപനില മൈനസ് ആറിലേക്കെത്തി. പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അതിശൈത്യമാണിപ്പോള്‍. ജനജീവിതം കൂടുതല്‍ ദുഷ്‌കരമായി. ഇതേ കാലാവസ്ഥ ഒരാഴ്ച കൂടി തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതുവര്‍ഷം മഞ്ഞില്‍ കുളിച്ചിരിക്കുകയാണ്. വടക്കന്‍ ഫ്രാന്‍സിന് മീതെ അന്തരീക്ഷ മര്‍ദ്ദമെത്തിയതോടെ ബ്രിട്ടനിലേക്ക് ശീതക്കാറ്റിന്റെ പ്രവാഹമാണ്. തണുത്തുറഞ്ഞ രാത്രികളാകും ഇനിയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ പകല്‍ പരമാവധി താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു.

മൈനസ് ആറു ഡിഗ്രി സെല്‍ഷ്യസാണ് ഗ്ലാസ്‌ഗോയിലും അബര്‍ദീന്‍ഷെയറിലും രേഖപ്പെടുത്തുന്നത്. കടുത്ത തണുപ്പ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ തന്നെ അതിശൈത്യമാണ് വരാനിരിക്കുന്നതെന്ന അറിയിപ്പ് പുറത്തുവന്നിരുന്നു. രാത്രിയില്‍ ഇന്നും മൈനസ് താപനിലയായിരിക്കും. പലയിടത്തും മഞ്ഞുവീഴ്ച കനക്കും. ഗതാഗതം ദുഷ്‌കരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ലണ്ടനില്‍ പകല്‍ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസിലെത്തും. മാഞ്ചസ്റ്ററില്‍ ആറു ഡിഗ്രിയും ന്യൂകാസിലില്‍ മൂന്ന് ഡിഗ്രിയും എഡിന്‍ബറോയില്‍ മൂന്നു ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.