CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 7 Seconds Ago
Breaking Now

ബ്രിട്ടന്റെ മരണ 'ഞായറാഴ്ച' അടുത്തെത്തി; ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ജനുവരി 6ന്; ആഘോഷകാലം അവസാനിക്കുന്നതും, താപനില കുറയുന്നതും പ്രധാന വഴിത്തിരിവ്; 'കാലന്‍' ഈ ദിവസം നന്നായി പണിയെടുക്കുമെന്ന് കണക്കുകള്‍

2005-ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസമാണ് ജനുവരി 6

മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. ഏറെ പ്രതീക്ഷകളോടെ, ഒരുപാട് സ്വപ്‌നങ്ങളും, കണക്കുകൂട്ടലുകളുമായി മുന്നേറുമ്പോള്‍ അപ്രതീക്ഷിതമായാകും ആ വരവ്. ഈ ഭൂമിയിലെ നെട്ടോട്ടത്തിനും സ്വപ്‌നങ്ങള്‍ക്കും വിരാമമിട്ട് നമ്മുടെ ജീവന്‍ കവര്‍ന്ന് കാലന്‍ പരലോകത്തേക്ക് യാത്രയാകും, എന്തെന്നും എവിടെയെന്നും ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും തിരിച്ചറിയാന്‍ കഴിയാത്ത മായാലോകത്തേക്ക് മരണം നമ്മളെ കൂട്ടിക്കൊണ്ടുപോകും. ജനിച്ചാല്‍ ഒരു ദിവസം തിരിച്ചുപോക്കുമുണ്ട്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിലേക്ക് മാടിവിളിക്കപ്പെടുന്ന ആ ദിവസം ഇതാ അടുത്തെത്തിക്കഴിഞ്ഞു. 

വരുന്ന ഞായറാഴ്ച, അതായത് ജനുവരി 6 ആണ് ബ്രിട്ടന്റെ 'മരണദിവസം'. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസമാണ് ജനുവരി 6. സാധാരണ ദിവസങ്ങളേക്കാള്‍ ശരാശരി മരണനിരക്ക് ഈ ദിവസം 25 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. കനത്ത തണുപ്പ് ആളുകളെ രോഗങ്ങളിലേക്കും, ഇന്‍ഫെക്ഷനുകളിലേക്കും നയിക്കുന്നതാണ് മരണകാരണമാകുന്നതെന്ന് വിദഗ്ധര്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഈ ഞായറാഴ്ച വലിയ സാഹസത്തിനൊന്നും ഇറങ്ങാതെ പ്രാര്‍ത്ഥനയില്‍ മുഴുകുന്നതാണ് നല്ലതെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

2005-ന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസമാണ് ജനുവരി 6. ശരാശരി പ്രതിദിന മരണനിരക്ക് 1387 ആണെന്നിരിക്കെ ഈ ദിവസത്തില്‍ 1732 മരണങ്ങളാണ് നടക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരമാണ് ഈ അവസ്ഥ. താപനില താഴുന്നതിന് പുറമെ ക്രിസ്മസ് സീസണ്‍ അവസാനിക്കുന്നതും ഇതിന് കാരണമായി കരുതപ്പെടുന്നു. 

പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു ക്രിസ്മസ് കൂടി ആഘോഷിക്കാനുള്ള ആഗ്രഹത്തില്‍ കാത്തിരിക്കുന്ന പ്രായമേറിയവരുടെ ആരോഗ്യസ്ഥിതി ക്ഷയിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ആഘോഷകാലത്ത് പോക്കറ്റ് നോക്കാതെ പണം ചെലവഴിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ജനുവരിയിലാണ് ആളുകള്‍ തിരിച്ചറിയുന്നത്. ഇതിന്റെ ഭാഗമായി ആത്മഹത്യകളും ഈ സമയത്ത് വര്‍ദ്ധിക്കുന്നു. ജൂലൈ 30 ആണ് ഏറ്റവും കുറവ് ആളുകള്‍ മരിക്കുന്ന ദിവസം. 




കൂടുതല്‍വാര്‍ത്തകള്‍.