CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 11 Minutes 51 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാ താരങ്ങള്‍ക്ക് ജന സേവനമല്ല ലക്ഷ്യമെന്ന് സത്യരാജ്

തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാ താരങ്ങള്‍ക്ക് ജനസേവനമല്ല ലക്ഷ്യമെന്നും തെന്നിന്ത്യന്‍ സിനിമാ താരം സത്യരാജ്.

മുഖ്യമന്ത്രിയാകുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം. എന്നാല്‍ ഇനി അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

41 വര്‍ഷം സിനിമാ രംഗത്തുണ്ടായിട്ടും തനിക്ക് രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും സത്യരാജ് പറഞ്ഞു. തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് 'പിണറായി ആദര്‍ശധീരനാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തമിഴ്‌നാട്ടിലും അധികാരത്തിലെത്തണം.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമാ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും അടുത്തിടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശം.

മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്. അതേസമയം രജനി ഇതുവരെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. 

തമിഴ് ചിത്രം കനായുടെ പ്രചരണാര്‍ത്ഥമാണ് സത്യരാജ് കൊച്ചിയിലെത്തിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.