CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 45 Seconds Ago
Breaking Now

അച്ഛന്റെ നീതിയ്ക്ക് വേണ്ടി ലാലേട്ടന്റെ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തത് ; ഷമ്മി തിലകന്‍

തിലകനോട് സംഘടന കാണിച്ച അനീതിയ്ക്ക് പരിഹാരം നല്‍കാമെന്ന മോഹന്‍ലാലിന്റെ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തതെന്ന് നടന്‍ ഷമ്മി തിലകന്‍. ഫെയ്‌സ്ബുക്കില്‍ ആരാധകന്റെ ചോദ്യത്തിനാണ് ഷമ്മി ഇങ്ങനെ മറുപടി നല്‍കിയത്. വ്യക്തിപരമായി സംഘടനയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛനോട് സംഘടന കാട്ടിയ അനീതിയ്ക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യമെന്ന് വ്യക്തമാക്കിയത്.

താര സംഘടനയായ അമ്മയുടെ മീറ്റിങ്ങില്‍ മോഹന്‍ലാല്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഒടിയന്‍ എന്ന ചിത്രത്തില്‍ പ്രകാശ് രാജിനായി ഡബ്ബ് ചെയ്തത്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും ഉപേക്ഷിച്ച് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ഒടിയന് വേണ്ടി മാറ്റിവച്ചെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാമാങ്കം എന്ന ചിത്രത്തില്‍ നിന്ന് നടന്‍ ധ്രുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ഷമ്മിതിലകന്‍ രംഗത്തെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.