CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 18 Minutes 46 Seconds Ago
Breaking Now

വിവാഹം കഴിഞ്ഞിട്ടില്ല, ഞങ്ങള്‍ ലവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്ന വാര്‍ത്ത വാസ്തവമല്ല ; ഓവിയയുടെ വെളിപ്പെടുത്തല്‍

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഓവിയ. ഓവിയ ആര്‍മി എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പ് പോലും രൂപപ്പെട്ടിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു താരമായ ആരവിനോടുള്ള പ്രണയം മൂലം ഓവിയ പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ആരവിന്റെ പരിപാടിയിലെ നേട്ടത്തിന് പിന്നില്‍ ഓവിയയാണെന്ന് ആരാധകര്‍ പറയുന്നു. ഏതായാലും മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ സത്യം വെളിപ്പെടുത്തി ഓവിയ രംഗത്തെത്തി.

ഞാനും ആരവും തമ്മില്‍ സൗഹൃദത്തിന് അപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് തന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ് , ഓവിയ വ്യക്തമാക്കി.

ഇപ്പോള്‍ ഓവിയയുടെ ആരാധകര്‍ ആരവിനെ ചീത്ത വിളിക്കുകയാണ്. ഓവിയ ശരിയ്ക്കും ആരവിനെ പ്രണയിക്കുന്നുണ്ടെന്നും ആരവ് വഞ്ചകനാണെന്നുമാണ് ആരാധകരുടെ ആരോപണം .




കൂടുതല്‍വാര്‍ത്തകള്‍.