CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 39 Seconds Ago
Breaking Now

മന്‍മോഹന്റെ ജീവിതകഥയ്ക്ക് പിന്നാലെ നരേന്ദ്ര മോദിയുടെ ജീവിതവും സിനിമയാകുന്നു; വിവേക് ഒബ്‌റോയി പ്രധാനമന്ത്രി ആയപ്പോള്‍ ഫസ്റ്റ് ലുക്ക് വൈറല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടു. പിഎം നരേന്ദ്ര മോദി എന്നു പേരിട്ട ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ വിവേക് ആനന്ദ് ഒബ്‌റോയി വേഷമിടും. ഒമംഗ് കുമാറാണ് സംവിധാനം. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവേക് ഒബ്‌റോയി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. 'ഞങ്ങള്‍ വിനയത്തോടെ ഈ യാത്രക്കായി നിങ്ങളുടെ പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും തേടുന്നു' എന്ന തലക്കെട്ടോടെയാണ് ഒബ്‌റോയി പോസ്റ്റര്‍ പങ്കുവെച്ചത്. 'ദേശഭക്തിയാണ് എന്റെ ശക്തി' എന്നാണ് ത്രിവര്‍ണ്ണത്തിലുള്ള പിന്നണിയില്‍ മഞ്ഞ കുര്‍ത്തയണിഞ്ഞ് നില്‍ക്കുന്ന വിവേക് ഒബ്‌റോയി പോസ്റ്ററിലെ ടാഗ്‌ലൈന്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാനമായ ലുക്കിലെത്തിയ ഒബ്‌റോയി കൈയടി വാങ്ങുകയാണ്. 27 ഭാഷകളില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. മേരി കോം, സരബ്ജിത്ത് തുടങ്ങി ജീവിതകഥകള്‍ സംവിധാനം ചെയ്ത ശേഷമാണ് ഒമംഗ് കുമാര്‍ പ്രധാനമന്ത്രി മോദിയുടെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. 

 

നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ഇപ്പോള്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രം എപ്പോള്‍ പുറത്തിറക്കുമെന്ന് വ്യക്തമല്ല.

 




കൂടുതല്‍വാര്‍ത്തകള്‍.