CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 20 Seconds Ago
Breaking Now

ശ്രീശാന്തിനെ പരാജയപ്പെടുത്തി ; ദീപികയ്‌ക്കെതിരെ ആസിഡ് ആക്രമണ ഭീഷണി

സല്‍മാന്‍ഖാന്‍ അവതാരകനായി എത്തിയ ഹിന്ദി റിയാലിറ്റി ഷോയില്‍ വിജയിയായ സീരിയല്‍ താരം ദീപിക കാക്കറിനെതിരെ ആസിഡ് ആക്രമണ ഭീഷണിയുമാണ് ശ്രീശാന്ത് ആരാധകന്‍. മുംബൈയില്‍ എത്തിയാല്‍ ദീപികയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുമെന്നായിരുന്നു ഭീഷണി. ട്വിറ്ററിലൂടെയാണ് ഭീഷണി മുഴക്കിയത്. ഷോയിലെ വിജയിയാകാന്‍ അര്‍ഹത ശ്രീയ്ക്കാണെന്നും ദീപികയ്ക്കല്ലെന്നും ഈ ആരാധകന്റെ നിലപാട്.

ഇതിനെതിരെ ദീപികയുടെ ആരാധകരും രംഗത്തെത്തി. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. മുംബൈ പോലീസിനെ ടാഗ് ചെയ്ത് ഇയാളുടെ ട്വീറ്റ് ഇവര്‍ പങ്കുവച്ചു. വിദ്വേഷ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതായി ദീപികയും ട്വീറ്റ് ചെയ്തു. ഷോയില്‍ ദീപിക വിജയിച്ചത് മുതല്‍ ശ്രീശാന്ത് ആരാധകരില്‍ നിന്നുള്ള പ്രതിഷേധം ശക്തമാണ്.




കൂടുതല്‍വാര്‍ത്തകള്‍.