ആഘോഷമായ പാട്ടുകുര്‍ബാനയുള്‍പ്പെടെയുള്ള തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും തിരുനാളിനോടനുബന്ധിച്ചുള്ള സ്നേഹവിരുന്നില്‍ പങ്കു കൊള്ളുവാനും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു. റവ. ഫാ. ജോസ് തയ്യില്‍, റവ. ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍, റവ. ഫാ. സിറില്‍ ജോണ്‍ ഇടമന എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ഡേവിഡ് പോള്‍, റവ. ഫാ. ബ്രൂസ് ബര്‍ബിദ്ജ്, റവ. ഫാ. സിസേറി എന്നിവരും പങ്ക് ചേരുന്നു.
കാര്യപരിപാടികള്‍:- 2.00 മണിക്ക് കൊടിയേറ്റ്, തുടര്‍ന്ന് ആഘോഷമായ പാട്ട്കുര്‍ബാന, ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, ശിങ്കാരിമേളം, 5.30 മുതല്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍, തുടര്‍ന്ന്‍ സ്നേഹവിരുന്നും അതോടനുബന്ധിച്ച് കേരള ബീറ്റ്സ്, ഹാംപ്ഷയര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തിരുനാളില്‍ പരിശുദ്ധ കന്യാമറിയത്തിന് അടിമ വെക്കുവാനും, അമ്പെഴുന്നള്ളിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്