CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 31 Minutes 30 Seconds Ago
Breaking Now

സെഞ്ചുറിയടിച്ച റോസ് ടെയ്‌ലര്‍ മറികടന്നത് സച്ചിനെയും, കോലിയെയും; ഏകദിനത്തിലെ ആ റെക്കോര്‍ഡില്‍ മുന്നില്‍ ഒരു പാക് ക്രിക്കറ്റര്‍

ഒരു ഫോര്‍മാറ്റില്‍ 20 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമായി മാറിയിരിക്കുകയാണ് റോസ് ടെയ്‌ലര്‍.

ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച ഗെയിം കാഴ്ചവെച്ച് മുന്നേറുകയാണ് റോസ് ടെയ്‌ലര്‍. ശ്രീലങ്കയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ 131 പന്തുകളില്‍ നിന്നും 137 റണ്‍ നേടി ടീമിന് 115 റണ്‍ വിജയവും ടെയ്‌ലര്‍ സമ്മാനിച്ചു. ഒരു ഫോര്‍മാറ്റില്‍ 20 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരമായി മാറിയിരിക്കുകയാണ് റോസ് ടെയ്‌ലര്‍. 

അവസാന ആറ് ഏകദിനങ്ങളില്‍ പുറത്താകാതെ 181, 80, 86, 54, 90, 137 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് ടെയ്‌ലര്‍ നേടിയത്. ഈ മികച്ച ഫോമിന്റെ സഹായത്തോടെയാണ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരെ മറികടന്നത്. ഏകദിനങ്ങളില്‍ തുടര്‍ച്ചയായി 50+ സ്‌കോര്‍ നേടിയ റെക്കോര്‍ഡ് പുസ്തകത്തിലാണ് ടെയ്‌ലര്‍ ഇരുവരെയും മറികടന്നത്. 

ആറ് 50+ സ്‌കോറുകള്‍ നേടിയ പട്ടികയില്‍ മുന്‍ പാക് താരം മുഹമ്മദ് യൂസഫ്, വെസ്റ്റിന്‍ഡീസിന്റെ ഗോര്‍ഡണ്‍ ഗ്രീനിഡ്ജ്, ഓസ്‌ട്രേലിയയുടെ മാര്‍ക്ക് വോ എന്നിവര്‍ക്കൊപ്പമാണ് ടെയ്‌ലര്‍ സ്ഥാനം പിടിച്ചത്. ജാവേദ് മിയാന്‍ദാദാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത്. 1987ല്‍ 9 തവണ മിയാന്‍ദാദ് ഈ സ്‌കോര്‍ തികച്ചു. 

ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ശ്രീലങ്ക 115 റണ്ണിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ഹെന്‍ട്രി നികോള്‍സ് 80 പന്തില്‍ പുറത്താകാതെ 124 റണ്ണും നേടി. 

 




കൂടുതല്‍വാര്‍ത്തകള്‍.