CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 3 Seconds Ago
Breaking Now

പിന്നെ വളര്‍ന്നില്ല, വളര്‍ത്തിയത് നിങ്ങള്‍ ; ഹൃദയത്തില്‍ സ്പര്‍ശിച്ച് ഗിന്നസ് പക്രുവിന്റെ കുറിപ്പ്

കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് കൊണ്ട് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കുറിപ്പാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. ' പിന്നെ വളര്‍ന്നില്ല... വളര്‍ത്തിയത് നിങ്ങള്‍' എന്ന ക്യാപ്ഷനോടെ ഗിന്നസ് പക്രു പങ്കുവച്ച കുട്ടിക്കാല ചിത്രത്തിന് താഴെ നിറയെ മെസേജുകളാണ്.

ഏവര്‍ക്കും പ്രചോദനകരമാകുന്ന രീതിയില്‍ പരിമിതികളെ വരെ അതിജീവിച്ച് ഗിന്നസ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ പക്രുവിനോടുള്ള സ്‌നേഹം പ്രകടമാകുന്ന രീതിയിലായിരുന്നു കമന്റുകള്‍.

മേല്‍ വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദസന്‍ ഒരുക്കുള്ള ഇളയരാജ എന്ന ചിത്രത്തിലാണ്  ഗിന്നസ് പക്രു അഭിനയിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.