CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 42 Minutes 19 Seconds Ago
Breaking Now

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ; അനുപം ഖേറിനും 13 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെ ഭരണകാലത്തെപ്പറ്റി നിര്‍മ്മിച്ച ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമയുടെ പേരില്‍ നടന്‍ അനുപം ഖേറിനും മറ്റ് 13 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബീഹാറിലെ കോടതിയുടെ നിര്‍ദ്ദേശം. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബരു എഴുതിയ 'ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 

അഭിഭാഷകനായ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തയിടെ പുറത്തിറങ്ങിയിരുന്നു. ഈ വെള്ളിയാഴ്ചയായിരുന്നു ചിത്രം പുറത്തിറങ്ങുന്നത്. 

അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് സുധീറിന്റെ പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവായ അക്ഷയ് ഖന്നയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ വേഷം കൈകാര്യം ചെയ്തവര്‍ക്കെതിരെയും സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.