CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 9 Seconds Ago
Breaking Now

താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ചോദിച്ച് വാങ്ങുകയാണ്; ഓണ്‍ലൈന്‍ ലോകമല്ല ജീവിതമെന്ന് ജോണ്‍ എബ്രഹാം

തന്റേതായ ഒരു ഇടം ബോളിവുഡില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ നടനും നിര്‍മ്മാതാവുമാണ് ജോണ്‍ എബ്രഹാം. അഭിനയിക്കാന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് പുറമെ താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളിലും പ്രധാനമായ ഒരു കഥാതന്തു ഉണ്ടാകുമെന്ന ബോധ്യം ജനങ്ങള്‍ക്ക് നല്‍കാന്‍ ജോണ്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമല്ല. ഇതിനുള്ള കാരണവും ജോണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചു. 

ഒരു അഭിനേതാവെന്ന നിലയില്‍ കല അവതരിപ്പിക്കുകയാണ് വേണ്ടത്. പക്ഷെ ചിലര്‍ തട്ടുപൊളിപ്പന്‍ കഥ പറഞ്ഞ് പ്രേക്ഷകരുടെ പണം കൊള്ളയിക്കുകയാണ്. കാശുണ്ടാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നതാണ് ചിലരുടെ ഹോബി. വിശ്വാസ്യത നേടാന്‍ അധ്വാനിക്കുന്ന ഒരു വിഭാഗം അഭിനേതാക്കള്‍ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ജോണ്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ ആളുകളുടെ ട്രോള്‍ ചോദിച്ച് വാങ്ങുകയാണ്. സര്‍ക്കസിലെ കോമാളിയെ കണ്ടാല്‍ ചിരിക്കുമെന്ന് ഉറപ്പാണ്. വിവാഹങ്ങളിലും ഷോയിലും പണത്തിനായി നൃത്തം ചെയ്യുന്ന ആളല്ല ഞാന്‍, ഇതെല്ലാം സ്വന്തം വില കളയുന്നതാണ്. സോഷ്യല്‍ മീഡിയ ജീവിതം കൈയടക്കുകയാണെന്നും താരം പറയുന്നു. 

പ്രത്യേകിച്ച് ഒന്നും ചെയ്ത് കാണിക്കാത്ത സോഷ്യല്‍ മീഡിയ താരങ്ങളാണ് ഇന്ന് അധികവും. ഓണ്‍ലൈന്‍ ലോകം യഥാര്‍ത്ഥവും, യഥാര്‍ത്ഥ ലോകം ഇല്ലായ്മയിലേക്കും മാറുകയെന്നത് ഭ്രാന്തമാണ്. ലോകത്തെ ധ്രുവീകരണത്തിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. വെറുപ്പും നെഗറ്റീവ് കാര്യങ്ങളും വിഷം പടര്‍ത്തുകയാണ്. രണ്ട് മണിക്കൂര്‍ നേരം കമന്റ് വായിച്ചാല്‍ അസുഖം ബാധിച്ച അവസ്ഥയാകും, ജോണ്‍ ചൂണ്ടിക്കാണിച്ചു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.