CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 1 Seconds Ago
Breaking Now

ശബരിമലയേക്കാള്‍ വലിയ പ്രശ്‌നമാണ് കരിമണല്‍ ഖനനം; ആലപ്പാട് തീരദേശത്തെ ജനങ്ങള്‍ക്ക് പിന്തുണയുമായി പൃഥ്വി

ചില ജനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്, അവരുടെ വീടെന്ന് വിളിക്കുന്ന സ്ഥലം അപകടത്തിലാണ്', പൃഥ്വി കുറിച്ചു.

കൊല്ലം ആലപ്പാട്, ചവറ പ്രദേശത്തെ തീരപ്രദേശം കരിമണല്‍ ഖനനം മൂലം ഇല്ലാതാകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ എത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായി മാറുന്നുണ്ട്. ഖനനം മൂലം ഈ പ്രദേശത്തെ തീരം ഇല്ലാതാകുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത് യുവതാരം പൃഥ്വിരാജാണ്. 

ശബരിമലയേക്കാള്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയം മാധ്യമങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. 'നിലവിലെ സ്ഥിതിയെക്കുറിച്ച് എന്റെ ആശങ്ക ഇതാണ്. വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും മതം ചര്‍ച്ചയാകുകയും ചെയ്യുന്നു. എന്നാല്‍ ഇതേ സമയം ചില ജനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്, അവരുടെ വീടെന്ന് വിളിക്കുന്ന സ്ഥലം അപകടത്തിലാണ്', പൃഥ്വി കുറിച്ചു. 

എന്നാല്‍ പ്രൈം ടൈം വാര്‍ത്തകളില്‍ ഇവര്‍ക്ക് ഇടമില്ലെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. തന്റെ ശബ്ദം ഉയരുന്ന ശബ്ദത്തില്‍ കൂടിച്ചേരുമെന്ന് ഇതില്‍ നിന്നും അധികൃതര്‍ നടപടി എടുക്കുമെന്നും പ്രതീക്ഷ രേഖപ്പെടുത്താനും പൃഥ്വി മറന്നില്ല. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത് അനാവശ്യ വ്യായാമമായി മാറിക്കഴിഞ്ഞെന്നും താരം ആത്മാര്‍ത്ഥമായി വ്യക്തമാക്കി. 

ചവറ, ആലപ്പാട് തീരദേശത്തെ മത്സ്യബന്ധന കുടുംബങ്ങള്‍ നടത്തുന്ന റിലേ നിരാഹാരം 69 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് താരങ്ങള്‍ പിന്തുണയുമായി എത്തുന്നത്. 1968 മുതല്‍ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്, കേരള മിനറല്‍സ് & മെറ്റല്‍സ് ലിമിറ്റഡ് എന്നിവര്‍ ഇവിടെ കരിമണല്‍ ഖനനം നടത്തിവരികയാണ്. ഭൂപ്രദേശം ഇല്ലാതാകുന്നതിനാല്‍ ഇത് നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 




കൂടുതല്‍വാര്‍ത്തകള്‍.