CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Seconds Ago
Breaking Now

കൊച്ചിയില്‍ മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ 9 ദിവസം ; ഞെട്ടിക്കുന്ന സമീപനമെന്ന് മകള്‍ ; കേരളത്തിന് ഇത് നാണക്കേട്

സംസ്‌കാരത്തിനായി ശ്മശാനത്തില്‍ എത്തിയപ്പോള്‍ വീണ്ടും തടസ്സം. മുകളില്‍ നിന്നാരെങ്കിലും പറയാതെ സംസ്‌കാരം നടത്താനാകില്ലെന്ന് ശ്മശാന കാവല്‍ക്കാരന്‍ പറഞ്ഞു

കൊച്ചിയില്‍ വച്ച് മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതിരുന്നത് 9 ദിവസമാണ്. കൊച്ചി കാണാന്‍ വന്ന കെന്നത്ത് വില്യം റുബോനയാണ് (89) ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ 31 ന് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷത്തിനിടെയാണ് മരണം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചിയില്‍ അന്ത്യ കര്‍മ്മം നടത്താനായിരുന്നു റുബേയയുടെ മകള്‍ ഹിലാരിയയുടെ തീരുമാനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കലുള്ള പള്ളിയില്‍ സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി വെളിയിലെ നഗരസഭയുടെ പൊതു ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള പോലീസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇന്ത്യയിലെ ബ്രിട്ടന്‍ എംബസി സര്‍ട്ടിഫിക്കറ്റും നല്‍കി. എംബസി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി. കൊച്ചി നഗരസഭയുടെ അനുമതിയ്ക്ക് അപേക്ഷ നല്‍കി. ചൊവ്വാഴ്ച സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് ബന്ധുക്കളും എത്തി.

എന്നാല്‍ സംസ്‌കാരത്തിനായി ശ്മശാനത്തില്‍ എത്തിയപ്പോള്‍ വീണ്ടും തടസ്സം. മുകളില്‍ നിന്നാരെങ്കിലും പറയാതെ സംസ്‌കാരം നടത്താനാകില്ലെന്ന് ശ്മശാന കാവല്‍ക്കാരന്‍ പറഞ്ഞു. പണി മുടക്ക് മൂലം നഗരസഭ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. നഗരസഭ അധികൃതര്‍ രേഖാമൂലം അനുമതി നല്‍കാതെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇന്ന് ഓഫീസ് തുറന്ന് അധികൃതര്‍ തീരുമാനം എടുത്താലെ മൃതദേഹം സംസ്‌കരിക്കാനാകൂ എന്ന അവസ്ഥയാണ്. തന്നെ ഞെട്ടിക്കുകയാണ് ഈ അവസ്ഥയെന്ന് മകള്‍ ഹിലരി പ്രതികരിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.