CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 22 Seconds Ago
Breaking Now

റാഗിംഗ് അതിര് കടന്നതോടെ വരന്‍ കലിപ്പിലായി ; ഭക്ഷണം വലിച്ചെറിഞ്ഞ് എണീറ്റ് പോയി ; വിവാഹ വീഡിയോ വൈറലാകുന്നു

സുഹൃത്തുക്കളുടെ റാംഗിംഗ് താങ്ങാന്‍ കഴിയാതെ ഭക്ഷണം വലിച്ചെറിഞ്ഞ് എഴുന്നേറ്റ് പോകുന്ന വരനാണ് ഈ വീഡിയോയിലെ നായകന്‍.

ഒരാള്‍ക്ക് 'എങ്ങനെ പണികൊടുക്കാ'മെന്ന് ചിന്തിക്കുന്ന ദിനമായി ഇപ്പോഴത്തെ വിവാഹവേദികള്‍ മാറുന്നുണ്ട്. പ്രത്യേകിച്ച് 'ചില ന്യൂ ജെന്‍' വിവാഹങ്ങള്‍. പലപ്പോഴും ഇവ പണി കൊടുക്കുന്നവര്‍ക്കൊഴികെ അരോചകമായി മാറാറുണ്ട് എന്നതാണ് സത്യം. അത്തരമൊരു കല്യാണ വീഡിയോയിലെ രം?ഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

സുഹൃത്തുക്കളുടെ റാംഗിംഗ് താങ്ങാന്‍ കഴിയാതെ ഭക്ഷണം വലിച്ചെറിഞ്ഞ് എഴുന്നേറ്റ് പോകുന്ന വരനാണ് ഈ വീഡിയോയിലെ നായകന്‍. നീളമേറിയ വലിയ ഇലയിലാണ് വരനും വധുവിനും സദ്യ വിളമ്പിയത്. പതിവുപോലെ സുഹൃത്തുക്കള്‍ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വരന്‍ ഇതിനൊന്നും ചെവി കൊടുക്കാതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഇലയില്‍ വിളമ്പിയ ചോറ് വധു തന്റെ അരികിലേക്ക് മാറ്റി വയ്ക്കുമ്പോഴും വരന്‍ ചിരിക്കുന്നുണ്ട്. എന്നാല്‍ വളരെപ്പെട്ടെന്നാണ് വരന്റെ സ്വഭാവം മാറുന്നത്. ചോറുള്‍പ്പെടെ മേശ തട്ടി മറിച്ച് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുന്ന വരനെയാണ് പിന്നീട് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 

വീഡിയോ വൈറലായി പ്രചരിക്കുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം?ഗത്തെത്തിയിരിക്കുന്നത്. തമാശയായി കണ്ടുകൂടെ എന്ന് ഒരു വിഭാ?ഗം ചോദിക്കുമ്പോള്‍ വരന്‍ ഭക്ഷണം തട്ടിക്കളഞ്ഞതിന് രൂക്ഷവിമര്‍ശനമാണുയരുന്നത്. ചോറ് തന്റെ അരികിലേക്ക് മാറ്റി വയ്ക്കാതെ ഒന്നിച്ച് കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കില്‍ വരന്‍ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകില്ലായിരുന്നു എന്ന് പറയുന്നു ഒരു കൂട്ടര്‍. കല്യാണവേദികള്‍ ഇത്തരത്തില്‍ കുളമാക്കുന്ന ഒരു സുഹൃത്തുക്കളെക്കുറിച്ചാണ് മറ്റൊരു വിഭാ?ഗം ആളുകള്‍ വിമര്‍ശിക്കുന്നത്. വധൂവരന്‍മാരുടെ വീട്ടുകാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അവര്‍ പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.