CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 20 Seconds Ago
Breaking Now

ലൈംഗിക കഥകള്‍ അടിച്ചുവിട്ട ഹര്‍ദിക് പാണ്ഡ്യക്കും കേട്ടിരുന്ന കെഎല്‍ രാഹുലിനും രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ വരുന്നു

നിരവധി സ്ത്രീകളുമായി ലൈംഗികബന്ധമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കൈവിട്ട ഡയലോഗുകളാണ് ഷോയില്‍ ഹര്‍ദിക് പാണ്ഡ്യ അടിച്ചുവിട്ടത്.

ചാനല്‍ ഷോകളില്‍ ചെന്നിരിക്കുമ്പോള്‍ വായില്‍തോന്നുന്നത് വിളിച്ച് പറയുന്നത് പതിവുള്ള കാര്യമാണ്. പിന്നീട് ഇത് വിവാദമാകും പ്രശ്‌നങ്ങളിലേക്ക് നയിക്കും അതുവരെയുള്ള ബഹുമാനവും പോയിക്കിട്ടും. കോഫി വിത്ത് കരണ്‍ ടിവി ഷോയില്‍ എത്തിയ ഹര്‍ദിക് പാണ്ഡ്യയും, കെഎല്‍ രാഹുലുമാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളുമായി ലൈംഗികബന്ധമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കൈവിട്ട ഡയലോഗുകളാണ് ഷോയില്‍ ഹര്‍ദിക് പാണ്ഡ്യ അടിച്ചുവിട്ടത്. 

ഈ ഡയലോഗ് അടിച്ചതിന് പാണ്ഡ്യക്കും ഇത് കേട്ടിരുന്ന കെഎല്‍ രാഹുലിനും രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് ബിസിസിഐ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി മേധാവി വിനോദ് റായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ ലൈംഗിക പരാമര്‍ശങ്ങള്‍ക്ക് പാണ്ഡ്യ ആരാധകരോടും, ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളോടും മാപ്പ് പറഞ്ഞിരുന്നു. 

ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും സിഒഎ ഇതില്‍ തൃപ്തരല്ല. നിയമനടപടികള്‍ക്കുള്ള സാധ്യതയാണ് സിഒഎ അംഗം ഡയാന എഡുല്‍ജി പരിശോധിക്കുന്നത്. പാണ്ഡ്യയ്‌ക്കൊപ്പം ഷോയില്‍ പങ്കെടുത്താണ് കൈവിട്ട അഭിപ്രായങ്ങള്‍ പറയാതിരുന്നിട്ടും രാഹുലിന് വിനയായത്. രണ്ട് മത്സരങ്ങളിലെ വിലക്ക് നിര്‍ദ്ദേശം ഡയാന എഡുല്‍ജി അംഗീകരിച്ചാല്‍ നടപ്പാകുമെന്ന് റായ് വ്യക്തമാക്കി. 

പാണ്ഡ്യയുടെ വാക്കുകള്‍ വളരെ മോശവും, അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിനോദ് റായി കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.