Breaking Now

കുടുംബത്തെ പേടിച്ച് ഒളിച്ചോടിയ സൗദിക്കാരിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയയില്‍ സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന പ്രതിഷേധം

റഹാഫിന് ഓസ്‌ട്രേലിയ മനുഷ്യത്വപരമായ വിസ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ രാജ്യം വിട്ട പെണ്‍കുട്ടിക്ക് പിന്തുണയുമായി സിഡ്‌നിയില്‍ അര്‍ദ്ധനഗ്‌ന പ്രതിഷേധം. 18കാരി റഹാഫ് മുഹമ്മദ് അല്‍ ഖുനൂനാണ് കുടുംബത്തെ പേടിച്ച് ഒളിച്ചോടിയത്. സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചാല്‍ കൊല്ലപ്പെടുമെന്നാണ് റഹാഫിന്റെ ഭയം. 

സിഡ്‌നിയിലെ സൗദി കോണ്‍സുലേറ്റിന് മുന്നിലാണ് ജീന്‍സ് മാത്രം അണിഞ്ഞ സീക്രട്ട് സിസ്റ്റര്‍ഹുഡ് സംഘടനയിലെ അംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. ഓസ്‌ട്രേലിയ റഹാഫിന് പൗരത്വം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കോക്കില്‍ വെച്ചാണ് കൗമാരക്കാരി കുടുങ്ങിയത്. ഇവിടുത്തെ ഹോട്ടല്‍ മുറിയില്‍ കഴിയുന്ന ഇവര്‍ സോഷ്യല്‍ മീഡിയ വഴി അഭയാര്‍ത്ഥിത്വം നേടാനുള്ള ശ്രമങ്ങളിലാണ്. 

റഹാഫിന് ഓസ്‌ട്രേലിയ മനുഷ്യത്വപരമായ വിസ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീക്രട്ട് സിസ്റ്റര്‍ഹുഡ് എന്ന് ശരീരത്തില്‍ എഴുതിവെച്ചായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 'അവരെ രാജ്യത്ത് വരാന്‍ അനുവദിക്കൂ', 'എല്ലാ സ്ത്രീകളും സ്വതന്ത്രരും, സുരക്ഷിതരുമാകണം' എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും ഇവര്‍ കൈയിലേന്തിയിരുന്നു. 

എല്ലാ സ്ത്രീകളും സ്വാതന്ത്ര്യവും, സുരക്ഷിതത്വവും അനുഭവിക്കണമെന്ന് വ്യക്തമാക്കാനാണ് വസ്ത്രം അഴിച്ചുവെച്ച് പ്രതിഷേധിച്ചതെന്ന് സംഘടന സ്ഥാപക ജാക്വി ലൗ പറയുന്നു. റഹാഫിനെ യുഎന്‍ അഭയാര്‍ത്ഥിയായി അംഗീകരിച്ചിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.