Breaking Now

എങ്ങിനെ എടുക്കും പ്രതിരോധ കുത്തിവെയ്പ്പുകള്‍? വാക്‌സിനേഷന്‍ എടുത്ത മുതിര്‍ന്ന ക്യാന്‍സര്‍ വിദഗ്ധന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; യാത്രയായത് കേംബ്രിഡ്ജ് ഡ്യൂക്ക് പ്രചോദനം എന്നുവിളിച്ച ഡോക്ടര്‍; എന്‍എച്ച്എസ് ജീവനക്കാര്‍ ഭീതിയില്‍

35 വര്‍ഷത്തിലേറെയായി ഓങ്കോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു പ്രൊഫസര്‍ ഗോര്‍

ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'പ്രചോദനം' എന്നാണ്. പതിവായി എടുക്കുന്ന യെല്ലോ ഫീവര്‍ വാക്‌സിനേഷന്‍ എടുക്കുമ്പോള്‍ ആ പ്രചോദനം ഇല്ലാതാകുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും ചിന്തിച്ച് കാണില്ല. എന്നാല്‍ മുതിര്‍ന്ന ക്യാന്‍സര്‍ വിദഗ്ധനായ 67-കാരന്‍ മാര്‍ട്ടിന്‍ ഗോറിന്റെ ജീവനാണ് ആ വാക്‌സിനേഷന്‍ എടുത്തത്. ഇഞ്ചക്ഷന്‍ എടുത്ത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇദ്ദേഹത്തിന്റെ അവയവങ്ങളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. സബ്-സഹാറന്‍ ആഫ്രിക്ക, സൗത്ത് സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് എടുക്കുന്നതാണ് ഈ പ്രതിരോധ കുത്തിവെയ്പ്പ്. 

ഈ വാക്‌സിനില്‍ നിന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അപൂര്‍വ്വമാണ്. 60 വയസ്സിന് മുകളിലുള്ളവരിലും, എച്ച്‌ഐവി ബാധിതരിലുമാണ് എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ കാണിക്കാറുള്ളത്. 35 വര്‍ഷത്തിലേറെയായി ഓങ്കോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു പ്രൊഫസര്‍ ഗോര്‍. ഒവേറിയന്‍ ക്യാന്‍സര്‍, മെലനോമ, റീനല്‍ സെല്‍ കാര്‍സിനോമ തുടങ്ങിയ അവസ്ഥകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2015-ല്‍ ദി റോയല്‍ മാര്‍സ്‌ഡെന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇദ്ദേഹത്തിന് സമ്മാനിച്ചത് വില്ല്യം രാജകുമാരനാണ്. 

ആ സമയത്ത് ഡ്യൂക്കിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- 'മാര്‍ട്ടിന്‍ ഒരു പ്രചോദന ശ്രോതസ്സാണ്. ജോലി ചെയ്യാനുള്ള പാഷന്‍, രോഗികളോടും അവരുടെ കുടുംബത്തോടും കാണിക്കുന്ന ദയയും സ്‌നേഹവും ഒരു കാര്യം ഉറപ്പിക്കുന്നു ദി റോയല്‍ മാര്‍സ്‌ഡെന്‍ വളരെ പ്രത്യേകതയാര്‍ന്ന ഉപഹാരമാണെന്ന്. 20-ാം നൂറ്റാണ്ടിലെ ക്യാന്‍സര്‍ പ്രതിരോധത്തിലെ മുന്നണി പോരാളികളില്‍ ഒരാളാണ് അദ്ദേഹം, ഒപ്പം സുഹൃത്തും, സഹജീവനക്കാരും വിശ്വസിക്കുന്ന ഒരു ഡോക്ടറും', വില്ല്യം കൂട്ടിച്ചേര്‍ത്തു. 

രാജ്ഞിയുടെ പിറന്നാളിന്റെ ഭാഗമായി നല്‍കുന്ന സിബിഇയ്ക്കും പ്രൊഫ. ഗോറിനെ തെരഞ്ഞെടുത്തിരുന്നു. ഇൗ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ശേഷമാണ് ഒരു വാക്‌സിനേഷന്‍ ഡോക്ടറുടെ ജീവന്‍ കവര്‍ന്നത്. 1 ലക്ഷം ഡോസുകളില്‍ കേവലം 4 കേസുകള്‍ മാത്രമാണ് 2007നും, 2013നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ മടിക്കുന്നതിന് ഇടെയാണ് ഈ സംഭവം എന്നതാണ് വൈരുദ്ധ്യം. 




കൂടുതല്‍വാര്‍ത്തകള്‍.