Breaking Now

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ദുല്‍ഖര്‍ ; സോയ ഫാക്ടറിയിലെ ലുക്ക് വൈറല്‍

കാര്‍വാന്‍ എന്ന് വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരന്റെ റോളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ദുല്‍ഖര്‍ കഠിന പരിശീലനം നടത്തുന്നതിന്റെ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യന്‍ ജേഴ്‌സിയില്‍ മൈതാനത്ത് നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് പുറത്തു വന്നത്. നേരത്തെ കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സില്‍ ദുല്‍ഖര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ഖര്‍ നടത്തിയത്.

2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും.

 




കൂടുതല്‍വാര്‍ത്തകള്‍.