CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 52 Seconds Ago
Breaking Now

ആവേശത്തില്‍ യുഎഇ ; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സ്വീകരിച്ച ശേഷമുള്ള രാഹുലിന്റെ സന്ദര്‍ശനം ആഘോഷമാക്കി പ്രവര്‍ത്തകര്‍

രാഹുല്‍ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി.

രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് രാഹുല്‍ഗാന്ധിയെന്ന യുവ നേതാവിന്റെ നിര്‍ണ്ണായകമായ വളര്‍ച്ചയാണ്. മോദി പ്രഭാവത്തെ വൈഭവം കൊണ്ട് നേരിട്ട് കര്‍ഷകര്‍ക്കൊപ്പം നിന്ന് രാഷ്ട്രീയമായി വലിയ നേട്ടം കൊയ്യുകയാണ് രാഹുല്‍ ഇപ്പോള്‍ . കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി രാഹുല്‍ യുഎഇ സന്ദര്‍ശിക്കുകയാണ്. സന്ദര്‍ശനം സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ രാഹുല്‍ മുഖ്യാതിഥിയാകും. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിക്കും.

മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും പ്രസംഗിക്കും. നാളെ രാഹുല്‍ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബായിലേയും അബുദാബിയിലേയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും.

ദുബായില്‍ വിദ്യാര്‍ത്ഥികളുമായും ലേബര്‍ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷമുള്ള രാഹുലിന്റെ വരവ് വലിയ സംഭവമാക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ .




കൂടുതല്‍വാര്‍ത്തകള്‍.