CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 42 Minutes 12 Seconds Ago
Breaking Now

ലോകോത്തര സേവനങ്ങള്‍ രോഗികള്‍ക്ക് സൗജന്യമായി എത്തിക്കാന്‍ എന്‍എച്ച്എസ് ദീര്‍ഘകാല പദ്ധതി സഹായിക്കും; പക്ഷെ ജീവനക്കാരുടെ കുറവ് പരിഹരിക്കാതെ പ്രതിസന്ധി കുറയില്ലെന്ന് ഓര്‍മ്മിപ്പിച്ച് ആര്‍സിഎന്‍

നിലവില്‍ നഴ്‌സിംഗ് തസ്തികകളിലുള്ള ഒഴിവുകളില്‍ 5% നികത്താന്‍ 2028 എങ്കിലും ആകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രഖ്യാപിച്ച ദീര്‍ഘകാല പദ്ധതിയെ സ്വാഗതം ചെയ്ത് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ലോകോത്തര സേവനങ്ങള്‍ രോഗികള്‍ക്ക് നല്‍കാന്‍ പത്ത് വര്‍ഷത്തെ പദ്ധതി സഹായകരമാണ്. അടുത്ത 10 വര്‍ഷത്തേക്ക് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി വാര്‍ഷിക ബജറ്റില്‍ നിന്നും എങ്ങിനെ ചെലവഴിക്കണമെന്നതിന്റെ ബ്ലൂ-പ്രിന്റാണ് പദ്ധതി. 2023 വരെ 20 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ടാണ് സര്‍ക്കാര്‍ ലഭ്യമാക്കുന്നത്. 

ജിപിമാര്‍, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കി രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്‌ട്രോക്ക് പോലുള്ള മരണങ്ങള്‍ക്ക് ഇടയാക്കുന്ന അവസ്ഥകളില്‍ നിന്നും അര മില്ല്യണ്‍ ജീവനുകള്‍ രക്ഷിക്കുകയാണ് ഉദ്ദേശമെന്നും അവകാശവാദമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ക്ക് ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച പദ്ധതികള്‍ക്ക് വ്യക്തതയില്ലെന്നാണ് പരാതി. 

2019-ല്‍ എന്‍എച്ച്എസിലെ തൊഴില്‍രംഗം മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നഴ്‌സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് തിരിച്ചറിയുന്നുണ്ടെങ്കിലും പ്രൊഫഷണില്‍ എത്രത്തോളം കുറവുണ്ടെന്ന് പദ്ധതി വിശദീകരിക്കുന്നില്ല. നിലവില്‍ നഴ്‌സിംഗ് തസ്തികകളിലുള്ള ഒഴിവുകളില്‍ 5% നികത്താന്‍ 2028 എങ്കിലും ആകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

ഇംഗ്ലണ്ടില്‍ 40,000 നഴ്‌സ് വേക്കന്‍സികള്‍ ഒഴിഞ്ഞ് കിടക്കുകയും, ക്യാന്‍സര്‍ സെന്ററുകളില്‍ സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ പാടുപെടുകയും ചെയ്യുന്നതാണ് അവസ്ഥയെന്ന് ആര്‍സിഎന്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനെയര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.