CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 53 Seconds Ago
Breaking Now

വിരമിക്കല്‍ പദ്ധതിയെക്കുറിച്ച് മനസ്സ് തുറന്ന് വിരാട് കോലി; പിന്നീട് ഒരിക്കലും ബാറ്റ് കൈകൊണ്ട് തൊടില്ല

സത്യം പറഞ്ഞാല്‍ വിരമിക്കലിന് ശേഷം ആ മേഖലയിലേക്ക് ഞാന്‍ വരില്ലെന്നതാണ് നിലപാട്', വിരാട് വ്യക്തമാക്കി.

വിരമിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാന്‍ എത്തുന്നതാണ് ഇപ്പോള്‍ കായിക ലോകത്തെ പ്രധാന ട്രെന്‍ഡ്. എന്നാല്‍ തന്നെ ആ പണിക്ക് കിട്ടില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വിരമിക്കലിന് ശേഷമോ, താരങ്ങള്‍ക്ക് മേല്‍ ഇത്തരം ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐ വിലക്ക് മാറ്റിയ ശേഷമോ കളിക്കാന്‍ എത്തുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിരാട്. 

'ഈ നിലപാട് ഭാവിയില്‍ മാറുമോയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സത്യം പറഞ്ഞാല്‍ വിരമിക്കലിന് ശേഷം ആ മേഖലയിലേക്ക് ഞാന്‍ വരില്ലെന്നതാണ് നിലപാട്', വിരാട് വ്യക്തമാക്കി. ഓസ്‌ട്രേലിയയക്കെതിരെ ആദ്യ ഏകദിനത്തിന് മുന്‍പ് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു 30കാരനായ ക്യാപ്റ്റന്‍. 

വിരമിച്ച താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവരെല്ലാം ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ലീഗുകളില്‍ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ഇവരുടെ രീതി താന്‍ പിന്തുടരില്ലെന്നാണ് വിരാടിന്റെ നിലപാട്. റിട്ടയര്‍ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന് ഇപ്പോള്‍ ഉത്തരമില്ല, എന്നിരുന്നാലും ബാറ്റ് വീണ്ടും എടുക്കുമെന്ന് തോന്നുന്നില്ല. വിരമിക്കുമ്പോള്‍ സമ്പൂര്‍ണ്ണമായി ഗെയിം മതിയാക്കിയിരിക്കും, വിരാട് പറയുന്നു. 

അതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും താരം വ്യക്തമാക്കി, മെയ് 30ന് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം ശക്തമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗും, ബൗളിംഗും ഒരുപോലെ സന്തുലിതമാണെന്നും ഇതില്‍ സംതൃപ്തിയുണ്ടെന്നും വിരാട് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.