CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 30 Seconds Ago
Breaking Now

കുഞ്ഞാലിമരയ്ക്കാര്‍ വിട്ടുകളയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഷാജി നടേശന്‍

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും കുഞ്ഞാലി മരക്കാരായി വെള്ളിത്തിരയിലെത്തുമെന്ന് ഉറപ്പായിരിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ഷാജി നടേശന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞാലി മരക്കാര്‍ വിട്ടുകളയുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ല. 2014 മുതല്‍ ഈ സിനിമയുടെ ആലോചനയിലായിരുന്നു. എന്നാല്‍ സന്തോഷ് ശിവന്‍ കുറച്ച് ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിലായി പോയതിനാല്‍ മരക്കാരുടെ മറ്റു ജോലികള്‍ തുടരുന്നതിനൊന്നും സാധിച്ചില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ സിനിമ ചിത്രീകരണം ആരംഭിക്കും. ടി പി രാജീവനാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരക്കഥ ലഭിക്കാനായി പ്രിയദര്‍ശന്‍ സമീപിച്ചിരുന്നു എന്നാല്‍ ഓഗസ്റ്റ് സിനിമാസിനോടുള്ള പ്രതിബദ്ധത നിമിത്തം അദ്ദേഹം അങ്ങിനെ ചെയ്തില്ല. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലായിരിക്കും മമ്മൂട്ടിയുടെ മരക്കാര്‍ ചിത്രീകരിക്കുക. ചിത്രത്തിനായി വളരെ വിപുലമായ റിസര്‍ച്ച് തന്നെ നടത്തുന്നുണ്ട്. ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.