CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 11 Seconds Ago
Breaking Now

അവന്‍ ശുദ്ധനാണ് , അത് ആരാധകരെ രസിപ്പിക്കാന്‍ പറഞ്ഞത് ; വിവാദ പരാമര്‍ശത്തില്‍ ഹാര്‍ദികിനെ പിന്തുണച്ച് അച്ഛന്‍ രംഗത്ത്

ആരാധകരെ രസിപ്പിക്കുക മാത്രമായിരുന്നു ഹാര്‍ദികിന്റെ ലക്ഷ്യമെന്നും ആ പ്രസ്താവനകളെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും ഹിമാന്‍ഷു

സ്വകാര്യ ചാനലില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ താരം ഹാര്‍ദികിനെ പിന്തുണച്ച് പിതാവ് ഹിമാന്‍ഷു. ഹാര്‍ദികിനെതിരെ ബിസിസിഐ നടപടിയെടുത്തതിന് പിന്നാലെയാണ് പ്രതികരണം.

അവനൊരു ശുദ്ധനാണെന്നും കരണ്‍ ജോഹറിന്റെ എന്റര്‍ടെയ്ന്‍മെന്റ് ഷോയില്‍ ആരാധകരെ രസിപ്പിക്കുക മാത്രമായിരുന്നു ഹാര്‍ദികിന്റെ ലക്ഷ്യമെന്നും ആ പ്രസ്താവനകളെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും ഹിമാന്‍ഷു പറഞ്ഞു. തന്റെ പ്രസ്താവനയില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വേണ്ട. നെഗറ്റീവായോ സീരിയസായോ കാണരുതെന്നും ഹാര്‍ദികിന്റെ അച്ഛന്‍ പറയുന്നു.

സ്വകാര്യ ചാനലില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദികിനേയും കെ എല്‍ രാഹുലിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിഡ്‌നി ഏകദിനത്തില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയില്ല .




കൂടുതല്‍വാര്‍ത്തകള്‍.