CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 51 Seconds Ago
Breaking Now

യൂറോപ്പ് -24 സെല്‍ഷ്യസില്‍ തണുത്ത് വിറയ്ക്കുന്നു; കവര്‍ന്നത് 17 ജീവനുകള്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എത്തുമെന്ന് മുന്നറിയിപ്പ്; കൊടുംതണുപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

യൂറോപ്പില്‍ 17 ജീവനുകള്‍ അപഹരിച്ച് കൊടുംശൈത്യം മുന്നേറവെയാണ് ബ്രിട്ടന് മുന്നറിയിപ്പ് എത്തുന്നത്

കൊടുംശൈത്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയമായി. സൈബീരിയയില്‍ നിന്നും കനത്ത തണുപ്പ് വീശിയെത്തുന്നതോടെയാണ് ബ്രിട്ടനില്‍ കനത്ത മഞ്ഞും, തണുപ്പും എത്തുക. ഈ ആഴ്ചയും താരതമ്യേന കടുപ്പം കുറഞ്ഞ കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെങ്കിലും അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ശൈത്യകാലം പ്രശ്‌നത്തിലാക്കിയ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഇക്കുറിയും എത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസം അവസാനത്തോടെ പൊടുന്നനെ രൂപപ്പെട്ട സ്ട്രാറ്റോസ്‌ഫെറിക് വാമിംഗാണ് ഭൂപ്രദേശത്തെ കാലാവസ്ഥയെ ബാധിക്കുന്നത്. 

യൂറോപ്പില്‍ 17 ജീവനുകള്‍ അപഹരിച്ച് കൊടുംശൈത്യം മുന്നേറവെയാണ് ബ്രിട്ടന് മുന്നറിയിപ്പ് എത്തുന്നത്. റൊമാനിയയില്‍ ഈ ആഴ്ച താപനില -24 സെല്‍ഷ്യസ് വരെ താഴ്ന്നു. ഗ്രീസിന്റെ ചില ഭാഗങ്ങളില്‍ -23 സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. മാസം അവസാനത്തോടെയാണ് അതുവരെയുള്ള ഇളവ് അവസാനിക്കുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇതിന് മുന്‍പ് നോര്‍ത്തിലെ കുന്നുകളില്‍ മാത്രമാണ് മഞ്ഞിന് സാധ്യതയുള്ളത്. താപനില 9 സെല്‍ഷ്യസില്‍ തുടരുകയും ചില ഭാഗങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കും സാധ്യത പറയുന്നു. 

കാറ്റിന്റെ വേഗതയും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പ്രത്യേകിച്ച് മധ്യ, സൗത്ത് ഇംഗ്ലണ്ടില്‍ മണിക്കൂറില്‍ 35 മൈല്‍ വേഗതയില്‍ കാറ്റെത്തും. നോര്‍ത്ത് ഇംഗ്ലണ്ടില്‍ 45 മൈല്‍/മണിക്കൂര്‍ വേഗതയില്‍ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. പെന്നീനസ്, വെല്‍ഷ് മാര്‍ഷെസ് എന്നിവിടങ്ങളില്‍ താരതമ്യേന വെയിലും കാണും. ബുധനാഴ്ചയോടെയാണ് ഇത് മഴയ്ക്ക് വഴിമാറുക. ഇതിന് പിന്നാലെ കൊടുംതണുപ്പ് എത്തിയാല്‍ എന്‍എച്ച്എസ് സേവനങ്ങളില്‍ സമ്മര്‍ദം ഏറുമെന്നാണ് ആശങ്ക. ഇതിന് ആക്കം കൂട്ടാന്‍ ഫ് ളൂ സീസണും ശക്തിയാര്‍ജ്ജിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.