CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 4 Seconds Ago
Breaking Now

ടിവി ഷോ പാരയായി; ഹര്‍ദിക്കും, രാഹുലും നേരിട്ടത് 82 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ തിരിച്ചയയ്ക്കല്‍ നടപടി

ഹര്‍ദിക് പാണ്ഡ്യയും, കെഎല്‍ രാഹുലും വിദേശ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിവാദങ്ങളില്‍ പെടുന്നത് വളരെ അപൂര്‍വ്വമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ യുവതാരങ്ങള്‍ ടീമിലേക്ക് എത്തിയതോടെ ഈ മാന്യത കൈവിട്ട് പോകുകയാണെന്നാണ് ആശങ്ക. ഹര്‍ദിക് പാണ്ഡ്യയും, കെഎല്‍ രാഹുലും വിദേശ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ടു. 82 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് വെറും രണ്ടാമത്തെ സംഭവമാണ്. 

1936ല്‍ ഇതിഹാസ താരം ലാലാ അമര്‍നാഥാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും തിരിച്ചയയ്ക്കപ്പെട്ടത്. അനുസരണക്കേട് കാണിച്ചതിനാണ് ക്യാപ്റ്റന്‍ വിസി അമര്‍നാഥിനെ തിരിച്ചുവിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി തവണ അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബിസിസിഐ നേരിട്ട് നടപടി സ്വീകരിക്കുന്നത് ആദ്യമായാണ്. 

സ്ത്രീകളെക്കുറിച്ച് വായില്‍ത്തോന്നിയത് വിളിച്ച് പറഞ്ഞതാണ് പാണ്ഡ്യക്കും, രാഹുലിനും പുറത്തേക്കുള്ള വഴി കാണിച്ചത്. 1996 ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനുമായി വഴക്കിട്ട് നവജ്യോത് സിംഗ് സിദ്ദു നാട്ടിലേക്ക് മടങ്ങിയിരുന്നു. ആരെയും അറിയിക്കാതെയാണ് സിദ്ദു നാട്ടിലേക്ക് മടങ്ങിയത്. 

അന്ന് ഈ അവസരത്തില്‍ നറുക്കുവീണാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി, ബാക്കിയെല്ലാം ചരിത്രം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.